ബ്രസീലിന്റെ സീരി എയുടെ അവസാന റൗണ്ടിൽ ഫോർട്ടലേസയോട് 2-1 ന് തോറ്റതിനെ തുടർന്ന് പെലെയുടെ മുൻ ക്ലബ് സാന്റോസ് 111 വർഷത്തെ ചരിത്രത്തിൽ ആദ്യമായി തരംതാഴ്ത്തപ്പെട്ടു. ബ്രസീലിന്റെ ടോപ്പ് ഫ്ലൈറ്റിൽ നിന്ന് ഒരിക്കലും തരംതാഴ്ത്തപ്പെടാത്ത മൂന്ന് ക്ലബ്ബുകളിൽ ഒന്നായിരുന്നു സാന്റോസ്.സാവോ പോളോ, ഫ്ലെമെംഗോ എന്നിവയാണ് തരംതാഴ്ത്തപ്പെടാത്ത മറ്റു രണ്ടു ക്ലബ്ബുകൾ.
തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ വിജയിക്കാതിരുന്ന സാന്റോസ് 43 പോയിന്റുമായി സ്റ്റാൻഡിംഗിൽ 17-ാം സ്ഥാനത്തേക്ക് വീണത്തോടെ തരംതാഴ്ത്തപ്പെട്ടു. ലീഗിൽ തുടരാൻ അവസാന മത്സരത്തിൽ ജയം മാത്രം മതിയായിരുന്നു സാന്റോസിന്. ഫോർട്ടലേസക്കെതിരെ ഇഞ്ചുറി ടൈമിൽ ഒരു ഗോൾ അവരുടെ വിധി നിർണ്ണയിച്ചതിന് ശേഷം ഹോം കാണികൾ ഞെട്ടി.ടീം 2024 സീസണിൽ ബ്രസീലീറോ സീരി ബി, ഡിവിഷൻ 2 ൽ കളിക്കും.
20 ടീമുകളുള്ള ഡിവിഷനിൽ നിന്ന് അമേരിക്ക മിനേറോ, കൊറിറ്റിബ, ഗോയാസ് എന്നിവർ നേരത്തെ തന്നെ തരംതാഴ്ത്തപ്പെട്ടു.ക്രൂസെയ്‌റോയിൽ 1-1 സമനില നേടിയ പൽമീറാസ് ബാക്ക്-ടു ബാക്ക് ചാമ്പ്യൻഷിപ്പുകളും റെക്കോർഡ് 12-ാം കിരീടവും ഉറപ്പിച്ചു.ജൂലൈയിൽ റയൽ മാഡ്രിഡിൽ ചേരാൻ പോകുന്ന എൻഡ്രിക്ക് 21-ാം മിനിറ്റിൽ നേടിയ ഗോളാണ് പൽമീറാസിന് സമനില നേടിക്കൊടുത്തത്.സീസണിലെ തന്റെ 11-ാം ഗോൾ ആണ് യുവ താരം നേടിയത്.
പോർച്ചുഗീസ് കോച്ച് ആബേൽ ഫെരേരയുടെ നേതൃത്വത്തിൽ പാൽമീറസ്, സീസണിലുടനീളം പ്രതിരോധവും സ്ഥിരതയും പ്രകടമാക്കി 70 പോയിന്റുമായി ഗ്രെമിയോയെക്കാൾ രണ്ട് പോയിന്റ് മുന്നിലായി ഫിനിഷ് ചെയ്ത് അഭിമാനകരമായ ലീഗ് കിരീടം ഉറപ്പിച്ചു.ബൊട്ടഫോഗോയുടെ അപ്രതീക്ഷിത തകർച്ചയ്‌ക്കൊപ്പം മൈതാനത്ത് എൻഡ്രിക്കിന്റെ സുപ്രധാന സംഭാവനകളും പാൽമിറാസിന്റെ വിജയത്തിന് കാരണമായി.ബ്രസീലിയൻ ലീഗ് അവസാനിക്കുമ്പോൾ, അത്‌ലറ്റിക്കോ മിനെയ്‌റോയുടെ പൗളീഞ്ഞോ ടോപ് സ്‌കോററായി ഗോൾഡൻ ബൂട്ട് നേടി.
Absolute despair as Santos are relegated to the Brasileirão Série B for the first time in club history. 😢 pic.twitter.com/vDZzZ4fOQK
— CBS Sports Golazo ⚽️ (@CBSSportsGolazo) December 7, 2023
അന്തരിച്ച ബ്രസീലിയൻ ഇതിഹാസം പെലെ സാന്റോസിനെ ലോക ഫുട്‌ബോളിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്നാക്കി മാറ്റാൻ സഹായിച്ചു.1950-കളിലും 1960-കളിലും 10 സംസ്ഥാനങ്ങളും ആറ് ബ്രസീലിയൻ ലീഗ് കിരീടങ്ങളും നേടിയ സുവർണ കാലഘട്ടം ആസ്വദിച്ചു.1962 ലും 1963 ലും തെക്കേ അമേരിക്കയുടെ ചാമ്പ്യൻസ് ലീഗിന് തുല്യമായ കോപ്പ ലിബർട്ടഡോഴ്സും നേടി.
🚨Chaotic scenes near the Vila Belmiro after Santos was relegated.
— Brasil Football 🇧🇷 (@BrasilEdition) December 7, 2023
pic.twitter.com/CAIYJ1nYu6
അതേ വർഷം തന്നെ യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും മുൻനിര ടീമുകൾ കളിച്ച ട്രോഫിയായ ഇന്റർകോണ്ടിനെന്റൽ കപ്പ് നേടി.പെലെയെ കൂടാതെ, മുൻ എസി മിലാൻ സ്‌ട്രൈക്കർ റൊബീഞ്ഞോ, ബ്രസീലിന്റെ ടോപ് സ്‌കോറർ നെയ്മർ, റയൽ മാഡ്രിഡ് ഫോർവേഡ് റോഡ്രിഗോ തുടങ്ങിയ മികച്ച കളിക്കാരെ സാന്റോസ് സൃഷ്ടിച്ചു.