ബ്രസീൽ ക്ലബ് സാന്റോസ് തങ്ങളുടെ 111 വർഷത്തെ ക്ലബ്ബ് ചരിത്രത്തിൽ ആദ്യമായി ബ്രസീലിയൻ ലീഗിൽ നിന്നും തരംതാഴ്ത്തി.അതിൽ പ്രതിഷേധിച്ച് ബ്രസീലിലെ ഏറ്റവും പഴക്കം ചെന്ന, പെലെ നെയ്മർ പോലുള്ള താരങ്ങളെ സംഭാവന ചെയ്ത ക്ലബ്ബിന്റെ ആരാധകർ അക്രമാസക്തരായി. തെരുവുകളിൽ ഇറങ്ങിയ ആരാധകക്കൂട്ടം ബസുകളും കാറുകളും കത്തിച്ചു.
പെലെ പ്രശസ്തമാക്കിയ ക്ലബ്ബ്, ബുധനാഴ്ച രാത്രി ബ്രസീലിന്റെ സീരി എയുടെ അവസാന റൗണ്ടിൽ ഫോർട്ടാലെസയോട് 2-1 ന് തോറ്റിരുന്നു.തോൽവിയിൽ സാന്റോസ് 43 പോയിന്റുമായി 17-ാം സ്ഥാനത്താണ് സീസൺ പൂർത്തിയാക്കിയത്, ലീഗിൽ നിന്നും അവസാന നാല് സ്ഥാനക്കാരെയാണ് തരം താഴ്ത്തുക.അവസാന മത്സരം ജയിച്ചാൽ തരംതാഴ്ത്തൽഭീഷണിയിൽ നിന്നും രക്ഷപ്പെടാമായിരുന്നു.എന്നാൽ തോറ്റു പുറത്താവായിരുന്നു വിധി.
സാന്റോസ് പതിനഞ്ചാം സ്ഥാനത്താണ് അവസാന റൗണ്ട് മത്സരങ്ങൾ ആരംഭിച്ചിരുന്നത്.എന്നാൽ അവസാന ദിവസം വാസ്കോ ഡ ഗാമയും ബഹിയയും വിജയിച്ചതിന് ശേഷം സാൻഡോസിന്റെ തോൽവിയും കൂടിച്ചേർന്നതോടെ 17 സ്ഥാനത്ത് എത്തി തരംതാഴ്ത്തലിൽ പെട്ടു.സാവോ പോളോ, ഫ്ലെമെംഗോ എന്നിവർക്കൊപ്പം ബ്രസീലിയൻ ടോപ്പ് ഫ്ലൈറ്റിൽ നിന്ന് ഇതുവരെ തരംതാഴ്ത്തപ്പെടാത്ത മൂന്ന് ടീമുകളിൽ ഒന്നാണ് സാന്റോസ്. ബ്രസീലിന്റെ ഫുട്ബോൾ ചരിത്രത്തിൽ പേരുകൾ കൊത്തിവെച്ച ക്ലബ്ബുകളാണ് ഇവ മൂന്നും.
Olha o rebaixamento do SantosFC o que causou ao redor da Vila Belmiro.
— Dähœ (@GDahoeM) December 7, 2023
Essa gente não bate bem da cabeça, não!
Vândalos! pic.twitter.com/EPCermXVwo
എട്ട് തവണ ബ്രസീലിയൻ ചാമ്പ്യൻമാരായ സാന്റോസ് ആരാധകർ ഗ്രൗണ്ടിന് ചുറ്റുമുള്ള തെരുവുകളിൽ കാറുകളും ബസുകളും കത്തിച്ചതായി വീഡിയോകളിൽ വ്യക്തമാണ്.
ഐഎസ്എൽ കളിച്ചിരുന്ന മുൻ ചെന്നൈ താരമായ സാന്റോസ് സ്ട്രൈക്കർ സ്റ്റീവൻ മെൻഡോസ തന്റെ കാർ കത്തിക്കുന്നത് കണ്ടതായി റിപ്പോർട്ട് ചെയ്തു.
മൂന്ന് തവണ കോപ്പ ലിബർട്ടഡോർസ് ജേതാക്കൾ രണ്ടാം നിരയിലേക്ക് വീണപ്പോൾ പിന്തുണയ്ക്കുന്നവരും സീറ്റിലിരുന്ന് കരയുന്നത് കാണാമായിരുന്നു.പെലെയുടെ മികവ് കാരണമാണ് സാന്റോസ് ലോക ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്നായി മാറിയത്.കഴിഞ്ഞ വർഷം 82-ാം വയസ്സിൽ അന്തരിച്ച പെലെ, 1950-കളിലും 1960-കളിലും ക്ലബ്ബിനെ 10 ലീഗിൽ ആറ് ബ്രസീലിയൻ കിരീടങ്ങളിലും നയിച്ചു.
Santos FC — made famous by the late Pelé — were relegated from Brazilian Serie A today for the first time in their 111-year history. The fans have not taken it especially well pic.twitter.com/KNQDwGCYKw
— Tears at La Bombonera (@BomboneraTears) December 7, 2023
1962 ലും 1963 ലും തുടർച്ചയായി കോപ്പ ലിബർട്ടഡോർസ് കിരീടങ്ങളിലേക്ക് അദ്ദേഹം ക്ലബ്ബിനെ നയിച്ചു, രണ്ട് വർഷങ്ങളിലും ക്ലബ് ഇന്റർകോണ്ടിനെന്റൽ കപ്പ് ഉയർത്തി.സാന്റോസിൽ കരിയർ ആരംഭിച്ച ബ്രസീലിയൻ താരങ്ങളിൽ നെയ്മറും ഉൾപ്പെടുന്നു, അടുത്തിടെ ക്ലബ്ബിൽ ഉയർന്നുവന്നവരിൽ പ്രധാനിയാണ് റയൽ മാഡ്രിഡിന്റെ റോഡ്രിഗോയും.