ലിവർപൂൾ താരം റോബർട്ടോ ഫിർമിനോക്ക് സാന്റോസിൽ നിന്നും പിൻഗാമിയെത്തുന്നു |Liverpool

ബെൻഫിക്കയിൽ നിന്ന് 85 മില്യൺ പൗണ്ടിന് ഡാർവിൻ ന്യൂനെസിനെ സൈൻ ചെയ്‌തതിന് ശേഷം ഈ സമ്മറിൽ റെഡ്‌സ് അവരുടെ ആക്രമണ ഓപ്ഷനുകൾ കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്. 19 കാരനായ സാന്റോസ് ഫോർവേഡ് മാർക്കോസ് ലിയോനാർഡോയ്ക്കായി ലിവർപൂൾ ബിഡ് വെക്കാൻ തയ്യാറെടുക്കുകയാണ്.

ബ്രസീലിലെ ഏറ്റവും ഉയർന്ന വളർച്ചാ സാധ്യതയുള്ള താരമായാണ് ലിയോനാർഡോയെ കണക്കാക്കുന്നത്.പല മുൻനിര യൂറോപ്യൻ മുൻ നിര ക്ലബ്ബുകളും 19 കാരനിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.പൽമീറാസ് യുവതാരം എൻഡ്രിക്കിനോട് ലിവർപൂളിന് താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും സാന്റോസ് താരത്തിന്റെ സൈനിംഗ് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നതിനാൽ അവരുടെ ശ്രദ്ധ ലിയനാഡ്രോയിലേക്ക് മാറ്റി. 50.3 മില്യൺ പൗണ്ട് റിലീസ് ക്ലോസ് ഉള്ള ലിയോനാർഡോക്കായി ഓഫറുകൾ സ്വീകരിക്കാൻ സാന്റോസ് തയ്യാറാണ്.

ബ്രസീൽ അണ്ടർ 20 ഇന്റർനാഷണൽ കഴിഞ്ഞ സീസണിൽ സാന്റോസിനായി 35 മത്സരങ്ങളിൽ നിന്ന് 20 ഗോൾ സംഭാവനകൾ നേടി (15 ഗോളുകളും അഞ്ച് അസിസ്റ്റുകളും). ഈ ട്രാൻസ്ഫർ വിൻഡോയിൽ ന്യൂനെസിനെ ടീമിലെത്തിക്കുകയും റോബർട്ടോ ഫിർമിനോയും ഡിയോഗോ ജോട്ടയും ഉണ്ടെങ്കിലും സാഡിയോ മാനെ, ഡിവോക്ക് ഒറിഗി, തകുമി എന്നിവരെ നഷ്ടപ്പെട്ടതിന് ശേഷം തന്റെ ടീമിനെ ശക്തിപ്പെടുത്താൻ ജർഗൻ ക്ലോപ്പ് തന്റെ ഓപ്ഷനുകൾ കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്.

മുന്നേറ്റനിരയിൽ നിന്നും പോയ മൂന്നു താരങ്ങൾക്ക് പകരമായി ഒരാളെ മതമാണ് ലിവർപൂൾ ടീമിലെത്തിച്ചിരിക്കുന്നത് ,സാദിയോ മാനേയുടെ വിടവാങ്ങൽ മുന്നിൽ കണ്ട് ജനുവരിൽ ഡിയാസിനെ സ്വന്തമാക്കിയിരുന്നു. 30 കാരനായ ബ്രസീലിയൻ ഫിർമിനോ ക്ലബ് വിടാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു .ഫിർ മിനോക്ക് ലിയോനാർഡോ ഈ ദീർഘകാല പിൻഗാമിയാകാം.

Rate this post
LiverpoolMarcos Leonardotransfer News