ഈ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്പിൽ നിന്നും ഒരു പിടി താരങ്ങളെ ടീമിലെത്തിച്ച സൗദി ക്ലബ്ബുകൾ അവരുടെ നീക്കങ്ങൾ ഇനിയും തുടരുമെന്ന് തന്നെയാണ് സൂചന നൽകുന്നത്. കരീം ബെൻസീമ, നെയ്മർ തുടങ്ങിയ വമ്പൻ താരങ്ങളെ സ്വന്തമാക്കിയ സൗദി ക്ലബ്ബുകൾ 2024 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ഒരു പിടി മികച്ച താരങ്ങളെ ലക്ഷ്യമിടുന്നുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം മധ്യനിര താരം കെവിൻ ഡി ബ്രൂയിൻ, ടോട്ടൻ ഹാമിന്റെ ഹ്യുങ് മിൻ സൺ എന്നിവർക്ക് പുറമെ മുഹമ്മദ് സലാഹിനെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിലും സലാഹിനെ സൗദി ക്ലബ്ബുകൾ ലക്ഷ്യമിടുന്നുണ്ട്.ഈ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി താരങ്ങളെ സ്വന്തമാക്കിയ സൗദി ക്ലബ്ബുകൾ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ഇതിലും വലിയ താരങ്ങളെ തന്നെയാണ് ലക്ഷ്യമിടുന്നത്.
യൂറോപ്പിലെ മിന്നും താരങ്ങളെ സൗദി പൊന്നും വില നൽകി സ്വന്തമാക്കുമ്പോൾ യൂറോപ്യൻ ഫുട്ബോളിനും അത് വലിയ തിരിച്ചടിയാണ്. മെസ്സി, റൊണാൾഡോ, നെയ്മർ, ബെൻസീമ തുടങ്ങിയ പ്രമുഖരൊന്നുമില്ലാത്ത ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റാണ് ഇത്തവണ നടക്കാൻ പോകുന്നത്. സൂപ്പർ താരങ്ങൾ ഇല്ലാത്തത് ചാമ്പ്യൻസ് ലീഗിന്റെ പെരുമ കുറയ്ക്കുമോ എന്നുള്ളതും കണ്ടറിയേണ്ടതുണ്ട്.
🚨🇸🇦 Saudi Arabia are already making plans for the 2024 summer transfer window. Early targets include:
— Transfer News Live (@DeadlineDayLive) September 2, 2023
🇧🇪 Kevin De Bruyne
🇰🇷 Heung-min Son
🇪🇬 Mo Salah, if they can't get him this year
(Source: @JacobsBen) pic.twitter.com/6mvLwC9tgi
അതേ സമയം യൂറോപ്പിൽ നിന്നും താരങ്ങൾ സൗദി തിരഞ്ഞെടുക്കുമ്പോൾ യൂറോപ്പിലെ പല പ്രമുഖ ലീഗുകളും അവരുടെ ഫിനാൻഷ്യൽ ഫയർ പ്ലേ നിയമങ്ങളും പരിഷ്കരിക്കാൻ സാധ്യതയുണ്ട്.