യൂറോപ്യൻ ഫുട്ബോളിന് ഒരുകാലത്ത് ആവേശത്തിന്റെയും ആഘോഷത്തിന്റെയും നാളുകൾ സമ്മാനിച്ച ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും ഇപ്പോൾ യൂറോപ്പിൽ പന്ത് തട്ടുന്നില്ല. എന്നാൽ ഇപ്പോഴും യൂറോപ്പിൽ പന്ത് തട്ടുന്ന സൂപ്പർ താരമാണ് നെയ്മർ ജൂനിയർ എന്ന ബ്രസീലുകാരൻ.
പാരിസ് സെന്റ് ജർമ്മയിനോടും നെയ്മർ ജൂനിയറിനോടും വിട പറഞ്ഞുകൊണ്ട് ലിയോ മെസ്സി ഫ്രഞ്ച് ക്ലബ്ബ് വിട്ടപ്പോൾ ബില്യൺ യൂറോ ഓഫറുമായി സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ മുന്നോട്ട് വന്ന കാര്യം നമ്മുക്ക് അറിയാവുന്നതാണ്. എന്നാൽ ഈ ഓഫറുകൾ എല്ലാം വേണ്ടെന്ന് വെച്ച് ലിയോ മെസ്സി അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയി ക്ലബ്ബിലേക്ക് പോയി.
തങ്ങളുടെ പ്രധാന എതിരാളികളായ അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയപ്പോൾ മുതൽ മെസ്സിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ സൗദി ക്ലബ്ബ് ആരംഭിച്ചിരുന്നു, എന്നാൽ ലിയോ മെസ്സി ഇപ്പോൾ അൽ ഹിലാൽ ഓഫർ നിരസിച്ചു. ലിയോ മെസ്സിയെ നഷ്ടമായെങ്കിലും ഇപ്പോഴിതാ പാരിസ് സെന്റ് ജർമയിന്റെ സൂപ്പർ താരമായ നെയ്മർ ജൂനിയറിനെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് അൽ ഹിലാൽ.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അൽ നസ്ർ ഓഫർ ചെയ്ത വർഷത്തിൽ 200 മില്യൺ യൂറോ എന്ന സാലറി ഓഫറാണ് നെയ്മർ ജൂനിയറിന് വേണ്ടി അൽ ഹിലാൽ ഓഫർ ചെയുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 2025 വരെ പിഎസ്ജിയുമായി കരാർ ശേഷിക്കുന്ന നെയ്മർ ജൂനിയറിനെ സ്വന്തമാക്കാൻ അൽ ഹിലാൽ പിഎസ്ജി ക്ലബ്ബിന് മുൻപാകെ നല്ലൊരു സംഖ്യ ട്രാൻസ്ഫർ ഫ്രീയായി നൽകേണ്ടി വരും.
🚨 | Saudi Arabian emissaries have spoken with Neymar's (31) entourage, although the Brazliian wants to remain in Europe this summer. (RMC)https://t.co/PyLxRRMoCv
— Get French Football News (@GFFN) June 11, 2023
നെയ്മർ ജൂനിയർ ട്രാൻസ്ഫർ സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു സംഘത്തിനെ തന്നെ അൽ ഹിലാൽ പാരിസിലേക്ക് അയച്ചിട്ടുണ്ട്. അൽ ഹിലാലിനെ കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസ്റ്റിൽ യുണൈറ്റഡ്, ചെൽസി തുടങ്ങിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളും നെയ്മർ ജൂനിയറിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട് എന്ന ട്രാൻസ്ഫർ റൂമറുകൾ വരുന്നുണ്ട്.