കരീം ബെൻസെമയെയും ലയണൽ മെസ്സിയെയും സൈൻ ചെയ്യാൻ സൗദി അറേബ്യൻ ക്ലബ്ബുകൾ ശ്രമിക്കുന്നതായി സൗദി കായിക മന്ത്രി അബ്ദുൽ അസീസ് അൽ ഫൈസൽ സ്ഥിരീകരിച്ചു. ഈ സമ്മറിൽ സ്വതന്ത്ര ഏജന്റുമാരാകാൻ പോകുന്നതിനാൽ രണ്ട് കളിക്കാരും യഥാക്രമം അൽ ഇത്തിഹാദ്, അൽ ഹിലാൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജൂൺ 30-ന് കരാർ അവസാനിക്കാനിരിക്കെ മെസ്സി PSG വിടാൻ ഒരുങ്ങുകയാണ്. ബാഴ്സലോണയിലേക്ക് മാറാൻ മെസ്സി നോക്കുന്നതായി റിപ്പോർട്ടുണ്ട്.ലാ ലിഗയുമായി കാര്യങ്ങൾ ക്രമീകരിക്കാനും തിരിച്ചുവരവിന് ഗ്രീൻ സിഗ്നൽ നേടാനും കാറ്റലൻ ക്ലബ്ബിന് 10 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.മറുവശത്ത്, ബെൻസെമ റയൽ മാഡ്രിഡിൽ നിന്ന് പുറത്തേക്ക് പോകുകയാണെന്നും പുതിയ കരാറിൽ ഏർപ്പെടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിൽ നിന്നും വലിയൊരു ഓഫർ 35 കാരന് മുന്നിലുണ്ട്.
ഔദ്യോഗിക പ്രസ്താവനയ്ക്കായി ആരാധകർ കാത്തിരിക്കേണ്ടതുണ്ടെന്നും മിഡിൽ ഈസ്റ്റ് രാജ്യത്തിന്റെ കായിക മന്ത്രി പ്രസ്താവിച്ചു.”ബെൻസീമയും മെസ്സിയും സൗദി അറേബ്യയിലേക്ക്? ക്ലബ്ബുകളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കുക. ക്ലബ്ബുകൾ തക്കസമയത്ത് പ്രഖ്യാപിക്കും.”രണ്ട് കളിക്കാരും അവരുടെ ഭാവിയെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല, ഇതുവരെ ഔദ്യോഗികമായി സ്വതന്ത്ര ഏജന്റുമാരായിട്ടില്ല.അൽ ഹിലാലിൽ നിന്ന് ലയണൽ മെസ്സിക്ക് അതിശയകരമായ ഓഫർ വന്നിട്ടുണ്ട്.ഒരു സീസണിൽ 500 മില്യൺ യൂറോയുടെ കരാറാണ് ക്ലബ് മെസ്സിക്ക് മുന്നിൽ വെച്ചത്.
🎙️ Abdul Aziz bin Turki Al-Faisal, Sports Minister in Saudi Arabia:
— Transfer News Live (@DeadlineDayLive) June 1, 2023
“Benzema and Messi? The clubs will officially announce this in due course." 🇸🇦
He indicated that things will be done once the two players have finished the season. ⏳
(Source: @sport) pic.twitter.com/0OF56MCt0H
ലയണൽ മെസ്സിയെ സൈൻ ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് പ്രതികരിക്കാൻ അൽ-ഹിലാൽ പ്രസിഡന്റ് ഫഹദ് ബിൻ സാദ് ബിൻ നാഫെൽ വിസമ്മതിച്ചു. “മെസ്സിയെക്കുറിച്ച് എന്നോട് ചോദിക്കരുത്, ഞാൻ ഒരു വാർത്തയും നൽകില്” അദ്ദേഹം പറഞ്ഞു.സൗദി അറേബ്യയിലും കരിം ബെൻസെമയ്ക്ക് ആവശ്യക്കാരേറെയാണെന്ന് എഎസ് റിപ്പോർട്ട് ചെയ്തു. അൽ ഹിലാലും അൽ ഇത്തിഹാദും താരത്തിനായി പോരാടുന്നുണ്ട് , ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സമാനമായ വേതനം നൽകാൻ ക്ലബ്ബുകൾ തയ്യാറാണ്.