ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയത്. യൂറോപ്പിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി കളിക്കാൻ കഴിയുമായിരുന്നിട്ടും താരം അത്രയധികം അറിയപ്പെടാത്തൊരു ലീഗിനെ തിരഞ്ഞെടുത്തതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയ കാര്യം.ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായും റൊണാൾഡോ മാറി.
പ്രതിവര്‍ഷം ഏകദേശം 200 മില്യണ്‍ യൂറോയ്ക്ക് മുകളില്‍ പ്രതിഫലം നല്‍കിയാണ് അല്‍ നസ്ര്‍ പോര്‍ച്ചുഗീസ് നായകനായ റൊണാള്‍ഡോയെ തട്ടകത്തിലെത്തിച്ചത്. എന്നാൽ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ലയണൽ മെസ്സിയെ മിഡിൽ ഈസ്റ്റിലേക്ക് കൊണ്ടുവരാൻ സൗദി അറേബ്യ ക്ലബ്ബുകളായ ൽ-ഹിലാലും അൽ ഇതിഹാദും താൽപ്പര്യം പ്രകടിപ്പിചിരിക്കുകയാണ്.റിപ്പോർട്ട് അനുസരിച്ച് രണ്ട് ടീമുകളും അർജന്റീന സൂപ്പർ താരത്തിന് ഓരോ സീസണിലും ഏകദേശം 350 ദശലക്ഷം യൂറോ നൽകാൻ തയ്യാറാണെന്നും അവർക്ക് ഓഫർ നൽകാൻ സർക്കാരിൽ നിന്ന് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ട്രാൻസ്ഫർ വിലക്കില്ലായിരുന്നുവെങ്കിൽ റൊണാൾഡോയ്ക്ക് അൽ ഹിലാലിനൊപ്പം പോയി ചേരാമായിരുന്നെന്ന് ഡെയ്‌ലി മെയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.അൽ നാസറുമായി കരാറിൽ ഏർപ്പെട്ടിട്ടും അൽ ഹിലാലുമായുള്ള കരാർ നീട്ടിയ സൗദി അറേബ്യൻ ഫുട്ബോൾ താരം മുഹമ്മദ് കണ്ണോയുടെ കൈമാറ്റത്തിലാണ് അവർക്ക് റൊണാൾഡോയെ സൈൻ ചെയ്യാൻ സാധിക്കാതിരുന്നത്. ഇത് അവരെ ട്രാൻസ്ഫർ ഉപരോധത്തിലേക്ക് നയിച്ചു, ഏഷ്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറുകളിലൊന്ന് തങ്ങളുടെ എതിരാളികൾ പുറത്തെടുക്കുന്നത് കാണുകയല്ലാതെ അൽ ഹിലാലിന് മറ്റ് മാർഗമില്ലായിരുന്നു.
ഈ നീക്കം യാഥാർത്ഥ്യമായാൽ മെസ്സിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം സൗദിയിലും കാണാൻ സാധിക്കും. മെസ്സി കരാറിന് സമ്മതം മൂളിയാല്‍ ക്രിസ്റ്റ്യാനോയുടെ പേരിലുള്ള ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയുടെ റെക്കോഡ് അര്‍ജന്റീന നായകന്‍ സ്വന്തമാക്കും.പുതിയ ക്ലബ്ബിനായി ഇതുവരെയും റൊണാൾഡോക്ക് ഒരു മത്സരം പോലും കളിയ്ക്കാൻ സാധിച്ചിട്ടില്ല.മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോൾ രണ്ട് മത്സരങ്ങളുടെ സസ്പെൻഷൻ ലഭിച്ചിരുന്നു.കഴിഞ്ഞ ഏപ്രിലിൽ എവർട്ടൺ ആരാധകന്റെ മൊബൈൽ ഫോൺ അടിച്ചു തകർത്തതിനെ തുടർന്നാണ് നവംബറിൽ നിരോധനം ഏർപ്പെടുത്തിയത്.
🚨 Two Saudi clubs are set to go head-to-head in a bid to sign Lionel Messi, with Al-Hilal and Al-Ittihad willing to offer an incredible £306m-a-year for the World Cup winner. 🇸🇦
— Transfer News Live (@DeadlineDayLive) January 15, 2023
(Source: Sun on Sunday) pic.twitter.com/YdV3sEul6c
ഈ മാസം ലയണൽ മെസിയുടെ പാരിസ് സെന്റ് ജെർമെയ്നിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോക്ക് കളിക്കാനാകുമെന്ന് കോച്ച് റൂഡി ഗാർസിയ പറഞ്ഞു.ജനുവരി 19 ന് റിയാദിൽ അൽ നാസർ, അൽ ഹിലാൽ എന്നിവരിൽ നിന്നുള്ള കളിക്കാർ അടങ്ങുന്ന ഒരു ടീമിൽ ലയണൽ മെസ്സിയുടെ പിഎസ്ജിക്കെതിരെ റൊണാൾഡോ കളിക്കുന്നില്ലെങ്കിൽ ജനുവരി 22 ന് ലീഗിൽ ഇത്തിഫാക്കിനെതിരെ അരങ്ങേറ്റം കുറിക്കുമെന്നും ഗാർസിയ സ്ഥിരീകരിച്ചു.