ക്രിസ്ത്യാനോ റൊണാൾഡോയുടെയും സംഘത്തിന്റെയും തകർപ്പൻ പ്രകടനം സൗദി പ്രൊ ലീഗിൽ തുടരുകയാണ്.ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ-ഫെയ്ഹ പരാജയപ്പെടുത്തിയത്. ഇതോടെ സൗദി പ്രൊ ലീഗിൽ അൽ-നസർ രണ്ടാം സ്ഥാനത്തെത്തി.
ഈ സീസണിൽ ആദ്യമായാണ് അൽ-നസർ തങ്ങളുടെ സ്ഥാനം പുതുക്കി പോയിന്റ് പട്ടികയിൽ രണ്ടാമത് എത്തുന്നത്. ലീഗിന്റെ തുടക്കത്തിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട നസർ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല,11 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ടു വിജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി 25 പോയിന്റുകളാണ് അൽ നസറിന്റെ സമ്പാദ്യം.29 പോയിന്റുകളോടെ നിലവിൽ നെയ്മറിന്റെ അൽ ഹിലാലാണ് സൗദിയിൽ ഒന്നാം സ്ഥാനത്തുള്ളത്.
Talisca’s Header 🤩 pic.twitter.com/FOXNGj37IU
— AlNassr FC (@AlNassrFC_EN) October 28, 2023
അൽ നസറിനു വേണ്ടി ബ്രസീലിയൻ താരം ടലിസ്‌ക തകർപ്പൻ പ്രകടനം തുടരുകയാണ്. ഇന്നലെ ഇരട്ട ഗോളുകളോടെ കളിയിലെ താരമായത് ടലിസ്‌കയായിരുന്നു.സൗദി പ്രൊ ലീഗിൽ നിലവിൽ ടോപ് സ്‌കോറർ സ്ഥാനത്തുള്ള ക്രിസ്ത്യാനോ റൊണാൾഡോക്ക് ഇന്നലെ ഗോൾ നേടാൻ കഴിഞ്ഞില്ല, എങ്കിലും ഒരു ഗോളിന് വഴിയൊരുക്കി സൂപ്പർതാരം തന്റെ സാന്നിധ്യം അറിയിച്ചു.അൽ-നസറിന്റെ മറ്റൊരു പോർച്ചുഗീസ് താരമായ ഒട്ടാവിയയാണ് മറ്റൊരു ഗോൾ നേടി പട്ടിക പൂർത്തിയാക്കിയത്.
Ronaldo ➡️ Talisca ⚽️ pic.twitter.com/gtRQPxl4Ux
— AlNassr FC (@AlNassrFC_EN) October 28, 2023
സൗദിയിൽ ഇതുവരെ 11 ഗോളുകളോടെ ക്രിസ്ത്യാനോ റൊണാൾഡോയാണ് ടോപ് സ്കോറർ സ്ഥാനത്തുള്ളത്, എട്ടു ഗോളുകളോടെ തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്ത് റൊണാൾഡോയുടെ സഹതാരം ബ്രസീലിയൻ ടലിസ്കെയും,ഹിലാലിന്റെ മിട്രോവിച്ചുമുണ്ട്. അസിസ്റ്റുകളുടെ കാര്യമെടുത്താലും ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ് ഒന്നാമൻ, ഇതുവരെ ആറ് അസിസ്റ്റുകളാണ് പോർച്ചുഗൽ താരം ഈ സീസണിൽ നേടിയിട്ടുള്ളത്,മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും അൽ-അഹ്ലിയിലെത്തിയെ റിയാദ് മഹ്റസും 6 അസിസ്റ്റുകളാണ് നേടിയിട്ടുള്ളത്.
Elegance ✨ pic.twitter.com/BPZ9iI7byz
— AlNassr FC (@AlNassrFC_EN) October 28, 2023