ഹിലാലിനെതിരെ ഓഫ്സൈഡ് ഗോളിന് തർക്കിച്ച് ക്രിസ്ത്യാനോ റൊണാൾഡോ | Cristiano Ronaldo

സൗദി അറേബ്യയിലെ ക്ലാസിക് ഡർബി എന്നറിയപ്പെടുന്ന അൽ-ഹിലാലും അൽ-നസറും തമ്മിലുള്ള പോരാട്ടത്തിൽ ഹിലാലിന് ആവേശകരമായ വിജയം.

റിയാദിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു അൽ-ഹിലാൽ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ-നസറിനെ പരാജയപ്പെടുത്തിയത്. ആദ്യപകുതി ഗോൾ രഹിത സമനിലയിലവസാനിച്ചെങ്കിലും രണ്ടാം പകുതിയിലായിരുന്നു ഹിലാലിന്റെ മൂന്നു ഗോളുകളും പിറന്നത്.

കളിയുടെ അറുപത്തിനാലാം മിനിറ്റിൽ സാവിച്ച് നേടിയ തകർപ്പൻ ഹെഡർ ഗോളിൽ ഹിലാൽ ആദ്യ ഗോൾ നേടി,നിശ്ചിത സമയം അവസാനിച്ച് ഇഞ്ചുറി ടൈമിലേക്ക് നീങ്ങവേ മിട്രോവിച് രണ്ടാം ഗോൾ നേടി. രണ്ടാം ഗോൾ നേടിയ ശേഷം അടുത്ത രണ്ടു മിനിറ്റിൽ തന്നെ മിട്രവിച്ച് തന്റെ രണ്ടാമത്തെ ഗോളും നസറിന്റെ മൂന്നാം കോളും നേടി പട്ടിക പൂർത്തിയാക്കി.

മത്സരത്തിന്റെ 73 മിനിട്ടിലാണ് ക്രിസ്ത്യാനോ റൊണാൾഡോ ഒരു തകർപ്പൻ വോളിയിലൂടെ ഹിലാൽ വല ചലിപ്പിച്ചത്, ഉടനെ തന്നെ ലൈൻ റഫറി ഓഫ്സൈഡ് വിളിച്ചിരുന്നു. എന്നാൽ പരിശീലകനും ബെഞ്ചിലിരുന്ന താരങ്ങളും മൊബൈലിൽ റീപ്ലേ കണ്ട് ഓഫ്സിഡല്ലെന്ന് വാദിച്ചതോടെ റൊണാൾഡോ അൽപനേരം മത്സരം തടസ്സപ്പെടുത്തി, പിന്നീട് ഹിലാൽ താരങ്ങൾ കളി തുടർന്നെങ്കിലും റൊണാൾഡോ പുറത്തുള്ള താരngaluമായി സംസാരിക്കുന്നതും അതു ഗോൾ ആണെന്ന് ഒഫീഷ്യലിനോട് തർക്കിക്കുന്നതും കാണാമായിരുന്നു. പിന്നീട് റീപ്ലേയിൽ ഓഫ്സൈഡ് നേരിയ വ്യത്യാസത്തിലായിരുന്നു ആഗോൾ പരിഗണിക്കപ്പെടാതെ പോയതെന്ന് വ്യക്തമായി.

നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഹിലാൽ തോൽവി അറിയാതെ 15 മത്സരങ്ങളിൽ 13 ഉം വിജയിക്കുകയും രണ്ട് സമനിലയോടൊപ്പം 41 പോയിന്റ്‌കളുമായി സൗദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളിൽ നിന്നും 34 പോയിന്റ്കളോടെ രണ്ടാം സ്ഥാനത്തുമാണ്.

5/5 - (1 vote)
Cristiano Ronaldo