കഴിഞ്ഞവർഷത്തെ ഫുട്ബോൾ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ നൽകിയ ഗ്ലോബ് സോക്കർ അവാർഡിൽ മൂന്നു പുരസ്കാരങ്ങളാണ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. സൗദി അറേബ്യ ക്ലബ്ബായ അൽ നസ്റിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിന്റെ വളർച്ചയെ കുറിച്ചും സംസാരിച്ചു.
സൗദി പ്രോ ലീഗ് ലോകഫുട്ബോളിലെ ഏറ്റവും മികച്ച മൂന്ന് ലീഗുകളിൽ ഭാവിയിൽ ഉൾപ്പെടുന്നുമെന്നാണ് ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞത്. ഫ്രഞ്ച് ലീഗിനെക്കാൾ ഏറെ മികച്ചതാണ് സൗദി പ്രോ ലീഗ് എന്നും ക്രിസ്ത്യാനോ റൊണാൾഡോ കൂട്ടിച്ചേർത്തു. ഗ്ലോബ് സോക്കർ അവാർഡിന്റെ വേദിയിൽ വെച്ചായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയുടെ ഈ അഭിപ്രായങ്ങൾ.
” ഫ്രഞ്ച് ലീഗിനെക്കാൾ വളരെയധികം മത്സരാധിഷ്ഠിതമായ ലീഗാണ് സൗദി പ്രോ ലീഗ്, ഒരു വർഷത്തോളം സൗദിയിൽ കളിച്ച എനിക്ക് ഇത് ഉറപ്പായും പറയാനാവും. ഇതിനോടകം തന്നെ ഫ്രഞ്ച് ലീഗിനെക്കാൾ മികച്ചതായി സൗദി ലീഗ് വളർന്നു. സൗദി ഫുട്ബോളിന്റെ വളർച്ചയിൽ എനിക്ക് സന്തോഷമുണ്ട്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മൂന്നു ലീഗുകളിൽ സൗദി പ്രോ ലീഗ് ഭാവിയിലെത്തും, അതിനാൽ സൗദിയിലെ ആളുകൾ വളരെയധികം അഭിമാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
🇸🇦 “Saudi Pro League is better than Ligue1”, Cristiano Ronaldo says. pic.twitter.com/nTCfGaeA3T
— Fabrizio Romano (@FabrizioRomano) January 19, 2024
39 വയസ്സ് തികയാൻ പോകുന്ന ക്രിസ്ത്യാനോ റൊണാൾഡോ നിലവിൽ തകർപ്പൻ ഫോമിലാണ് സൗദിയിൽ കളിക്കുന്നത്. ഈ സീസണിലെ സൗദിയിലെ ഏറ്റവും മികച്ച ടോപ് സ്കോറർ, ഏറ്റവും മികച്ച അസിസ്റ്റർ തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കി ക്രിസ്ത്യാനോ റൊണാൾഡോ സീസണിൽ മുന്നേറുകയാണ്. പക്ഷേ സൗദിയിലെ വമ്പൻമാരായ അൽ ഹിലാലിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് പോയന്റ് ടേബിളിൽ അൽ നസ്ർ.