ലിയോ മെസ്സിക്ക് സ്വാഗതം, സൂപ്പർ താരങ്ങളെ കൊണ്ടുവരാൻ കഠിനാധ്വാനം ചെയ്യുമെന്ന് സൗദി ലീഗ് ഡയറക്ടർ | Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ വരവിന് ശേഷം നിരവധി സൂപ്പർതാരങ്ങളുടെ വരവിനു കൂടി സാക്ഷിയായ സൗദിയിലേക്ക് ലിയോ മെസ്സിയെ സ്വാഗതം ചെയ്തു സൗദി പ്രോ ലീഗ് സ്പോർട്ടിങ് ഡയറക്ടർ മൈക്കൽ എമനാലോ. ലിയോ മെസ്സിയെ കൂടാതെ സൗദി ലീഗിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരു സൂപ്പർ താരത്തിനെയും ലീഗിലേക്ക് കൊണ്ടുവരാൻ തങ്ങൾ കഠിനാധ്വാനം ചെയ്യുമെന്ന് സൗദി പ്രോ ലീഗ് ഡയറക്ടർ മൈക്കൽ എമനാലോ പറഞ്ഞു.

“സൗദി പ്രൊ ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സൂപ്പർതാരത്തിനെയും ഈ ലീഗിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. നിങ്ങൾക്ക് അറിയാവുന്നതോ അല്ലെങ്കിൽ എനിക്കറിയാവുന്നതോ ആയ ഏതെങ്കിലും ഒരു സൂപ്പർ താരം സൗദി പ്രൊലീഗിൽ കളിക്കുവാൻ ആഗ്രഹം കാണിക്കുകയാണെങ്കിൽ, അല്ലെങ്കിൽ ഏതെങ്കിലും സൂപ്പർ താരം എനിക്ക് സൗദിയിലേക്ക് കളിക്കാൻ വരണമെന്ന് പറയുകയാണെങ്കിൽ ആ സൂപ്പർതാരങ്ങളെ കൊണ്ടുവരാൻ ഞങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്യും.”

“ലിയോ മെസ്സിയുടെ കാര്യത്തിൽ അദ്ദേഹത്തിന് അടുത്ത സീസണിൽ സൗദി പ്രോ ലീഗിൽ കളിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യും, അദ്ദേഹം മേജർ സോക്കർ ലീഗിൽ തുടരാൻ ആഗ്രഹിക്കുകയാണെങ്കിൽ കുഴപ്പമില്ല, ഞങ്ങൾക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ വന്നാലും ഇല്ലെങ്കിലും സന്തോഷമേയുള്ളൂ.” – സൗദി പ്രോ ലീഗ് സ്പോർട്ടിംഗ് ഡയറക്ടർ മൈക്കൽ എമനാലോ പറഞ്ഞു.

2023ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനോട് വിടപറഞ്ഞ ലിയോ മെസ്സിക്ക് ഒരു ബില്യൺ ഓഫറുമായി സൗദി ക്ലബ്ബായ അൽ ഹിലാൽ മുന്നോട്ടുവന്നിരുന്നു. എന്നാൽ സൂപ്പർ താരം അമേരിക്കൻ ഫുട്ബോളിൽ കളിക്കുന്ന ഇന്റർ മിയാമിയെ തിരഞ്ഞെടുത്തു. കഴിഞ്ഞദിവസം നടന്ന ഒരു ഇന്റർവ്യൂവിൽ സൗദിയിലേക്ക് കളിക്കാൻ വരുന്നതിനെ കുറിച്ച് മിയാമിയിൽ പോകുന്നതിനു മുമ്പ് ഒരുപാട് ആലോചിച്ച് എന്ന് മെസ്സി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സൗദി സ്പോർട്ടിംഗ് ഡയറക്ടർ ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളെ സൗദിയിലേക്ക് ക്ഷണിക്കുന്ന വാക്കുകൾ എത്തുന്നത്.

Rate this post