‘വിഷൻ 2047’ റോഡ്മാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അതിന്റെ ആദ്യത്തെ പ്രധാന നീക്കം നടത്തിയിരിക്കുകയാണ് . റോയൽറ്റി പദവി പുനർനിർമ്മിക്കുന്നതിനായി ഒരു ആഭ്യന്തര അന്തർസംസ്ഥാന ടൂർണമെന്റ് ഏറ്റെടുത്ത് അന്താരാഷ്ട്ര തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
ഒരു മാസം മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിൽ ഏറ്റുമുട്ടിയ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫിയുടെ രണ്ട് സെമി ഫൈനലുകളും മൂന്നാം സ്ഥാനത്തിനുള്ള മത്സരവും കിരീടപ്പോരാട്ടവുമാണ് റിയാദിൽ നടക്കുന്നത്.ചരിത്രത്തിലാദ്യമായാണ് ഒരു വിദേശ രാജ്യത്ത് വെച്ച് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുന്നത്.നാല് ടീമുകൾ – പഞ്ചാബ്, മേഘാലയ, സർവീസസ്, കർണാടക എന്നിവർ രണ്ടു ദിവസമായി സൗദി അറേബ്യയിൽ ഉണ്ട്. കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആദ്യ സെമിയിൽ പഞ്ചാബ് മേഘാലയയെ നേരിടും. രണ്ടാം സെമിയിൽ സർവിസ് കർണാടകയെയും നേരിടും.
സന്തോഷ് ട്രോഫിയിൽ എട്ട് തവണ ചാമ്പ്യൻമാരായ ടീമാണ് പഞ്ചാബ്. അവസാന നാലിൽ ആദ്യമായി ഇറങ്ങുന്ന ടീമാണ് മേഘാലയ. രണ്ടാം സെമിയിൽ ആറ് തവണ ചാമ്പ്യൻമാരായ സർവീസസ് നാല് തവണ ചാമ്പ്യൻമാരായ കർണാടകയെ നേരിടും. 2018-19ൽ ആണ് സർവീസസ് അവസാനമായി ഹീറോ സന്തോഷ് ട്രോഫി നേടിയത്.കഴിഞ്ഞതവണ മലപ്പുറത്ത് നടന്ന ഫൈനലില്‍ വന്‍ ആരാധകരെ സാക്ഷികളാക്കി കേരളം ബംഗാളിനെ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ പ്രവാസികള്‍ക്ക് സന്തോഷ് ട്രോഫി കാണാന്‍ അവസരം ഒരുങ്ങുകയാണ്.
Riyadh all set for #HeroSantoshTrophy 🏆#RoadToRiyadh 🇸🇦 #IndianFootball ⚽
— Indian Football Team (@IndianFootball) February 28, 2023
പ്രവാസികളെ സ്റ്റേഡിയത്തിലെത്തിക്കുന്നതിനായി സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഇവിടുത്തെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്.
ഇന്നു വൈകിട്ട് 5.30ന് ആദ്യ സെമിയിൽ പഞ്ചാബ് മേഘാലയയെ നേരിടും. രാത്രി 9ന് 2–ാം സെമിയിൽ സർവീസസ് കർണാടകയെ നേരിടും.ലൂസേഴ്സ് ഫൈനല്‍ ശനിയാഴ്ച (മാർച്ച് നാല്) ഉച്ചകഴിഞ്ഞ് 3.30 ന് (ഇന്ത്യന്‍ സമയം ആറിന്) നടക്കും. അന്ന് തന്നെ വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) ഫൈനൽ മത്സരത്തിനും റിയാദ് സാക്ഷിയാകും.
All 👀 on the 🏆#HeroSantoshTrophy 🏆 #RoadToRiyadh 🇸🇦 #IndianFootball ⚽ pic.twitter.com/UYrIa8psMv
— Indian Football Team (@IndianFootball) February 28, 2023