രണ്ട് ഫ്രണ്ട്‌ലി മത്സരങ്ങളാണ് ലയണൽ സ്‌കലോണിയുടെ അർജന്റീന അന്താരാഷ്ട്ര ഇടവേളയിൽ കളിക്കുക. ആദ്യ മത്സരത്തിൽ ഹോണ്ടുറാസും രണ്ടാമത്തെ മത്സരത്തിൽ ജമൈക്കയുമാണ് അർജന്റീനയുടെ എതിരാളികൾ. നാളെ പുലർച്ചെ 5:30നാണ് അർജന്റീന ഹോണ്ടുറാസിനെ നേരിടുക.
സൂപ്പർ താരം ലയണൽ മെസ്സി ഈ രണ്ടു മത്സരങ്ങളിലും കളിക്കുമോ എന്നുള്ളത് അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ആരാധകർക്ക് സന്തോഷിക്കാനുള്ള ഒരു വകയാണ് ഇപ്പോൾ അർജന്റീനയുടെ പരിശീലകനായ സ്‌കലോണി നൽകിയിട്ടുള്ളത്.അതായത് ഈ രണ്ടു മത്സരങ്ങളിലും മെസ്സി കളിക്കും എന്നുള്ള ഉറപ്പ് ഇപ്പോൾ സ്‌കലോണി നൽകി കഴിഞ്ഞു.
മെസ്സി എപ്പോഴും അർജന്റീനക്കൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഇതേക്കുറിച്ച് അർജന്റീനയുടെ പരിശീലകൻ പ്രസ് കോൺഫറൻസിൽ പറഞ്ഞിട്ടുള്ളത്. മെസ്സിക്ക് ഒരു കുഴപ്പമില്ലെന്നും അദ്ദേഹം തയ്യാറായി കഴിഞ്ഞുവെന്നും ഇപ്പോൾ സ്‌കലോണി അറിയിച്ചിട്ടുണ്ട്.
‘ മെസ്സി എപ്പോഴും കളിക്കാൻ ആഗ്രഹിക്കുന്ന ഒരു താരമാണ്. മാത്രമല്ല അദ്ദേഹം എപ്പോഴും എന്നോടൊപ്പം കളിക്കുക തന്നെ ചെയ്യും. മറ്റുള്ളവർക്ക് അദ്ദേഹം പൂർണമായും ഒരു കെയ്സാണ്.മെസ്സി നന്നായിരിക്കുന്നു.അദ്ദേഹം വളരെയധികം സന്തോഷവാനാണ്.അദ്ദേഹത്തെ മനസ്സിലാക്കുന്ന ഒരു ടീമിലാണ് ഇപ്പോൾ മെസ്സി ഉള്ളത്.അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കാര്യങ്ങളിൽ ഞങ്ങളെല്ലാവരും ഹാപ്പിയാണ് ‘ ഇതാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.
🚨 Scaloni confirms that Messi will start in both games!
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 22, 2022
❗️🗣 “Messi always wants to play and he will always play with me. He is totally a case for others. He is fine, happy, with a team that understands him. We are happy for his present.” pic.twitter.com/rDgCqUZOCZ
ഇതോടെ മെസ്സി രണ്ടു മത്സരങ്ങളിലും ഉണ്ടാവുമെന്ന് ഉറപ്പാവുകയായിരുന്നു. അവസാനമായി അർജന്റീനക്ക് വേണ്ടി മെസ്സി കളിച്ചപ്പോൾ അദ്ദേഹം 5 ഗോളുകൾ ആയിരുന്നു നേടിയിരുന്നത്. അ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു അർജന്റീന എസ്റ്റോണിയയെ പരാജയപ്പെടുത്തിയത്.