ഡിബാല കളിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സ്കലോനി! |Qatar 2022

ഖത്തർ വേൾഡ് കപ്പിൽ ഇതുവരെ അർജന്റീന 4 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ പിന്നീടുള്ള മൂന്നു മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക് സാധിച്ചു. എന്നാൽ സൂപ്പർ താരം പൗലോ ഡിബാലക്ക് ഇതുവരെ അർജന്റീനക്ക് വേണ്ടി ഈ വേൾഡ് കപ്പിൽ കളിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല.ഇതേക്കുറിച്ച് പലപ്പോഴും അർജന്റീന പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു.

ഒരല്പം മുമ്പ് നടന്ന പത്ര സമ്മേളനത്തിലും സ്കലോനിയോട് ഡിബാലയെ കുറിച്ച് ചോദിച്ചിരുന്നു.വ്യക്തമായ മറുപടി അർജന്റീനയുടെ പരിശീലകൻ നൽകിയിട്ടുണ്ട്.അതായത് ഡിബാലയെ കളിപ്പിക്കാനുള്ള ഒരു സാഹചര്യം ഈ വേൾഡ് കപ്പിൽ ഒത്തു വന്നിട്ടില്ല എന്നാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ഡിബാല മികച്ച രൂപത്തിലാണ് ഇപ്പോൾ ഉള്ളതെന്നും പരിശീലകൻ അറിയിച്ചിട്ടുണ്ട്.

‘ ഡിബാല ഇതുവരെ കളിച്ചിട്ടില്ല.കാരണം അദ്ദേഹത്തെ കളിപ്പിക്കേണ്ട ഒരു നിമിഷത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.ഡിബാല മികച്ച രീതിയിൽ തന്നെയാണ് ഇപ്പോൾ ഉള്ളത്. അദ്ദേഹത്തിന് അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവന്റെ ഭാഗമാകാൻ സാധിക്കും. പക്ഷേ ഞങ്ങൾ ഇതുവരെ കളിച്ച മത്സരങ്ങൾ വെച്ചുനോക്കുമ്പോൾ, അദ്ദേഹത്തെ കളിപ്പിക്കാനുള്ള ഒരു സാഹചര്യം ഇതുവരെ ഒത്തു വന്നിട്ടില്ല ‘ ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടതോടുകൂടി പിന്നീടുള്ള രണ്ട് മത്സരങ്ങളും അർജന്റീനക്ക് നിർണായകമാവുകയായിരുന്നു. അതുകൊണ്ടുതന്നെ ലയണൽ സ്കലോനിക്ക് ഡിബാലയെ കളിപ്പിക്കാനുള്ള ഒരു സാഹചര്യം ഒത്തു വന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു. മാത്രമല്ല ലയണൽ മെസ്സി എല്ലാ മത്സരങ്ങളിലും മുഴുവൻ സമയവും കളിക്കുകയും ചെയ്തിട്ടുണ്ട്.

വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്. ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഏതായാലും പൗലോ ഡിബാല ഉണ്ടാവില്ല എന്ന് ഉറപ്പാണ്.പകരക്കാരൻ ആയിക്കൊണ്ട് അദ്ദേഹം കളത്തിലേക്ക് വരുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.

Rate this post
ArgentinaFIFA world cupQatar2022