പരിശീലനത്തിൽ രണ്ട് ഇലവനുകളെ പരീക്ഷിച്ച് സ്കലോനി, സാധ്യതകൾ അറിയൂ |Qatar 2022

മറ്റൊരു നിർണായകമായ പോരാട്ടത്തിന് വേണ്ടി അർജന്റീന ഇന്ന് കളത്തിലേക്ക് വരികയാണ്. ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. വിജയത്തിൽ കുറഞ്ഞതൊന്നും ഈ മത്സരത്തിൽ ലക്ഷ്യമായി കൊണ്ട് അർജന്റീനക്കുണ്ടാവില്ല.

ആരൊക്കെയായിരിക്കും അർജന്റീനയുടെ നിരയിൽ ഇറങ്ങുക. കഴിഞ്ഞ മത്സരങ്ങളിലൊക്കെ മാറ്റങ്ങളോടുകൂടിയായിരുന്നു പരിശീലകൻ ടീമിനെ ഇറക്കിയിരുന്നത്.ഇത്തവണയും അത് പ്രതീക്ഷിക്കണം. ഇന്നലത്തെ ട്രെയിനിങ് സെഷനിൽ രണ്ട് ഇലവനുകളെയാണ് സ്കലോനി പരീക്ഷിച്ചിട്ടുള്ളത്. അതിൽ ഒരു ഇലവനായിരിക്കും ഹോളണ്ടിനെതിരെ കളത്തിലേക്ക് ഇറങ്ങുക.

ആദ്യത്തെ ഇലവൻ സാധാരണ രൂപത്തിലുള്ള രണ്ട് സെന്റർ ബാക്കുമാരെ ഉപയോഗിച്ച് കൊണ്ടുള്ളതാണ്. അങ്ങനെയാണെങ്കിൽ നഹുവെൽ മൊളീന,ടാഗ്ലിയാഫിക്കോ എന്നിവർ രണ്ട് വശങ്ങളിലും ഉണ്ടാവും.റോഡ്രിഗോ ഡി പോൾ മടങ്ങിയെത്തുകയും ചെയ്യും.

സ്കലോനി പരീക്ഷിച്ച മറ്റൊരു ഇലവൻ 3 സെന്റർ ബാക്കുമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ്. അതായത് റൊമേറോ,ഓട്ടമെന്റി എന്നിവർക്കൊപ്പം ലിസാൻഡ്രോയും ഉണ്ടാവും.മൊളീനയും അക്കൂനയുമായിരിക്കും വശങ്ങളിൽ ഉണ്ടാവുക.മുന്നേറ്റ നിരയിൽ ഡി മരിയക്കായിരിക്കും സ്ഥാനം നഷ്ടമാവുക.

ഏതായാലും ആദ്യത്തെ ഇലവൻ ഇങ്ങനെയാണ്.Emiliano Martínez; Molina, Romero, Otamendi, Tagliafico; De Paul, Enzo Fernández, Mac Allister; Lionel Messi, Julián Álvarez and Di María

രണ്ടാമത്തെ ഇലവൻ ഇതാണ്.Emiliano Martínez; Molina, Romero, Otamendi, Lisandro Martínez, Acuña; Enzo Fernández, De Paul, Mac Allister; Messi and Julián Álvarez

Rate this post