“അഡ്രിയാൻ ലൂണ vs അലക്സ് ലിമ , ടിപി റെഹനേഷ് vs പ്രഭ്സുഖൻ ഗിൽ, ഗ്രെഗ് സ്റ്റുവർട്ട് vs അൽവാരോ വസ്ക്വസ്”

ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സെമിഫൈനൽ പോരാട്ടത്തിന്റെ രണ്ടാം പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ജംഷഡ്പൂർ എഫ്സിയെ നേരിടും.ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയമാണ് ഈ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.ആദ്യ പകുതിയിൽ സഹൽ അബ്ദുൾ സമദിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ഇവാൻ വുകൊമാനോവിച്ചിന്റെ ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ വിജയം നേടിയിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പാദ വിജയം വുകൊമാനോവിച്ചിനും കൂട്ടർക്കും മുൻ‌തൂക്കം നൽകുമെന്നതിൽ സംശയമില്ല. ജാംഷെഡ്പൂരിന് മത്സരത്തിലേക്ക് തിരിച്ചു വരണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടേണ്ടിവരും എന്നുറപ്പാണ്.സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ നേരിട്ട ഒരു ഗോളിന്റെ തോൽവി മറികടന്ന് ഫൈനലിലേക്ക് യോഗ്യത നേടാനാണ് ഓവൻ കോയിലിന്റെ ടീം ശ്രമിക്കുന്നത്.ഐ‌എസ്‌എൽ ചാമ്പ്യൻഷിപ്പ് നേടി ഇരട്ട നേട്ടമാണ് റെഡ് മൈനേഴ്‌സ് ലക്ഷ്യമിടുന്നത്.സീസണിൽ നിരവധി അവസരങ്ങളിൽ തങ്ങൾക്കുള്ള നിലവാരം അവർ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് . എന്ത് വിലകൊടുത്തും ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കാൻ തന്നെയാണ് ഇന്ന് ഓവൻ കൊയ്‌ലിന്റെ ടീരം ഇറങ്ങുന്നത്.

ഇരു ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗിൽ 11 തവണ ഏറ്റുമുട്ടിയപ്പോൾ 6 തവണ സമനിലയിൽ കലാശിച്ചു.റെഡ് മൈനേഴ്സ് മൂന്ന് തവണ വിജയിച്ചു, ബ്ലാസ്റ്റേഴ്സ് രണ്ട് വിജയങ്ങൾ നേടി. ഈ സീസണിലെ തന്നെ താരമാവാൻ സാധ്യതയുള്ള രണ്ടു താരങ്ങൾ നേർക്ക് നേർ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ജാംഷെഡ്പൂർ മുന്നേറ്റ താരം ഗ്രേയ്‌ഗ്‌ സ്റ്റുവർട്ടും ബ്ലാസ്റ്റേഴ്‌സ് പ്ലെ മേക്കർ അഡ്രിയാൻ ലൂണായും. ലീഗിൽ 10 ഗോളുകളും 10 അസിസ്റ്റും നേടി മികച്ച ഫോമിലാണെകിലും ആദ്യ പാദത്തിൽ താരത്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. 21 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളും 7 അസ്സിസ്റ്റ്മാന് ലൂണ നേടിയത്.

10 ഗോളുകൾ നേടിയ ഗ്രേഗ് സ്റ്റുവർട്ടിനെ പോലെ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഗോളടിക്കാനും മികച്ച വിദേശ സ്‌ട്രൈക്കർമാരുണ്ട്. എട്ടു ഗോളുകൾ വീതം നേടിയ അൽവാരോ വസ്ക്വസും, പെരേര ദയസുമാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം നയിക്കുന്നത്. ജാംഷെഡ്പൂരിനായി 9 ഗോളുകൾ നേടിയ നൈജീരിയൻ സ്‌ട്രൈക്കർ ഡാനിയൽ ചുക്വുവും മികവ് തെളിയിച്ച താരമാണ്. ഈ സീസണിലെ ഏറ്റവും മികച്ച രണ്ടു ഗോൾക്കീപ്പർമാരുടെ കൂടെ പോരാട്ടത്തിന് ഇന്ന് സാക്ഷ്യം വഹിക്കും. ഗോൾഡൻ ഗ്ലൗ പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സ് കീപ്പർ പ്രഭ്സുഖൻ ഗില്ലും രണ്ടാം സ്ഥാനത്തുള്ള ജാംഷെഡ്പൂർ മലയാളി കീപ്പർ ടി.പി.റെഹനേഷും തമ്മിൽ.

18 മത്സരങ്ങളിൽ നിന്നും ഗിൽ 7 ക്‌ളീൻ ഷീറ്റുകൾ നേടിയപ്പോൾ 19 മത്സരങ്ങളിൽ നിന്നും രഹനേഷ് 6 ക്‌ളീൻ ഷീറ്റ് സ്വന്തമാക്കി. ഗിൽ ഇത്രയും മത്സരങ്ങളിൽ നിന്നും 38 സേവുകൾ നടത്തിയപ്പോൾ രഹനേഷ് 40 സേവുകളും നടത്തി. ഇരു ടീമുകൾക്കിടയിൽ ഏറ്റവും കൂടുതൽ പാസുകൾ കൈമാറിയത് ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡർ അഡ്രിയാൻ ലൂണയാണ് 835 പാസുകൾ. ലെസ്‌കോവിച് 820 പാസ്സുകളും ജാംഷെഡ്പൂർ താരം ഗ്രേയ്‌ഗ്‌ സ്റ്റുവർട്ട് 805 പാസ്സുകളും ചെയ്തു. ഇന്റർസെപ്‌ഷനുകളുടെ കാര്യത്തിൽ ജീക്സൺ സിംഗ് 37 ഉം ജാംഷെഡ്പൂർ താരം അലക്സ് ലിമ 26 ഉം നേടി. ബ്ലാസ്റ്റേഴ്സിനായി അഡ്രിയാൻ ലൂണ 86 ടാക്കിളുകളും അലക്‌സ് ലിമ 90 ടാക്കിലും നടത്തി.

Rate this post
Kerala Blasters