ഇന്നലെ ജർമൻ ബുണ്ടസ് ലീഗയിൽ വെർഡർ ബ്രെമനെതിരായ ബയേൺ മ്യൂണിക്കിന്റെ 6 -1 ന്റെ വിജയത്തിൽ പരിക്കേറ്റ സെനഗലീസ് സ്ട്രൈക്കർ സാദിയോ മാനേക്ക് ഖത്തർ ലോകകപ്പ് നഷ്ടപ്പെടും. മത്സരം തുടങ്ങി 20 മിനുട്ടിനുള്ളിൽ തന്നെ താരം പുറത്തായി ഇത് വേൾഡ് കപ്പ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഖത്തറിനുള്ള അദ്ദേഹത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള വലിയ ആശങ്കകളിലേക്ക് നയിച്ചു.
ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയാണ് മുൻ ലിവർപൂൾ താരമായ മാനേക്ക് വേൾഡ് കപ്പ് നഷ്ടമാവും എന്ന റിപ്പോർട്ട് പുറത്ത് വിട്ടത്.പരിക്ക് ഗുരുതരമില്ലന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും അതല്ല യാഥാർഥ്യമെന്നാണ് ഇപ്പോൾ ഫ്രഞ്ച് മാധ്യമം വെളിപ്പെടുത്തുന്നത്. നെതർലാൻഡ്സ്, ഇക്വഡോർ, ആതിഥേയരായ ഖത്തർ എന്നിവയ്ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ പ്രധാന താരം ഇല്ലാതെ മത്സരിക്കാൻ തയ്യാറെടുക്കുമ്പോൾ സെനഗലിന് കനത്ത തിരിച്ചടി നൽകും.
ഗ്രൂപ്പ് എയിൽ ഉള്ള സെനഗൽ നവംബർ 21 ന് നെതർലാൻഡിനെയും നവംബർ 25 ന് ആതിഥേയരായ ഖത്തറിനെയും നവംബർ 29 ന് ഇക്വഡോറിനെയും നേരിടും. 30 കാരനായ സാഡിയോ മാനെ92 അന്താരാഷ്ട്ര മത്സരങ്ങളിൽ 33 ഗോളുകൾ നേടിയിട്ടുണ്ട്.ഫെബ്രുവരിയിൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഉയർത്തി, ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ ഇയർ അവാർഡ് നേടി.
🚨 BREAKING: Sadio Mané will miss the World Cup due to injury, according to @lequipe 🚑 pic.twitter.com/4GBzSXAmD4
— 433 (@433) November 9, 2022
2022 ബാലൺ ഡി ഓറിൽ രണ്ടാം സ്ഥാനത്തായിരുന്ന താരം കൂടിയാണ് മാനെ. സെനഗലീസ് ഫോർവേഡ് ഈ സമ്മറിൽ ലിവർപൂളിൽ നിന്ന് 32 ദശലക്ഷം യൂറോയ്ക്ക് ബയേണിൽ ചേരുന്നത്.23 മത്സരങ്ങൾ കളിച്ചു, 11 ഗോളുകളും നാല് അസിസ്റ്റുകളും നൽകി.