‘യുവത്വത്തിന്റെയും അനുഭവപരിചയത്തിന്റെയും ശരിയായ മിശ്രിതം’ : ലോകകപ്പിനുള്ള ഏറ്റവും ശക്തരായ 3 മത്സരാർത്ഥികളെ തെരഞ്ഞെടുത്ത് കാക്ക |Qatar 2022

2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനായി ഫുട്ബോൾ ലോകം ഒരുങ്ങുകയാണ്. രാജ്യാന്തര ഫുട്ബോളിന്റെ വലിയ ഇവെന്റിനായി യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങൾ തയ്യാറെടുക്കുകയാണ്. നവംബർ 20 ന് അൽ-ബൈത്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തർ ഇക്വാഡോറിനെ നേരിടുന്നതോടെ 2022 വേൾഡ് കപ്പിന് തുടക്കമാവും. മുൻ താരങ്ങളും ആരാധകരും ലോകകപ്പിന്റെ ആവേശത്തിന്റെ ഉന്നതിയിൽ നിൽക്കുകയാണ്.

2022 ഫിഫ ലോകകപ്പിനുള്ള ഏറ്റവും ശക്തമായ മത്സരാർത്ഥികളായി ബ്രസീൽ, അർജന്റീന, ഫ്രാൻസ് എന്നിവരെ റിക്കാർഡോ കാക്ക തിരഞ്ഞെടുത്തു. സെർബിയ ഒരു വിസ്മയമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.”ബ്രസീൽ പ്രിയപ്പെട്ടതാണ്, കാരണം അവർ വളരെക്കാലമായി മികച്ച രീതിയിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. ടിറ്റെയെ ബ്രസീൽ പരീശിലകനായി നിയമിച്ചത് ശെരിയായ തീരുമാനമായിരുന്നു. ഗ്രൂപ്പിന് യുവത്വവും അനുഭവപരിചയവും ഒരുമിച്ചുള്ള ശരിയായ മിശ്രിതമുണ്ട്. മറ്റ് പ്രധാന മത്സരാർത്ഥികൾ അർജന്റീനയും ഫ്രാൻസുമാണ്, അതേസമയം സെർബിയ ഒരു ആശ്ചര്യം ആകാം”കാക്ക ഗസറ്റ ഡെല്ലോ സ്‌പോർട്ടിനോട് പറഞ്ഞു.

ഖത്തറിൽ സൂപ്പർ താരം നെയ്മറുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ബ്രസീലിന് വലിയ സാധ്യതകളാണ് ഫുട്ബോൾ വിദഗ്ദന്മാർ കൽപ്പിക്കുന്നത്. 2002 വന് ശേഷം വീണ്ടും ഏഷ്യയിൽ ലോകകപ്പ് വിരുന്നെത്തുമ്പോൾ കിരീടം നേടാം എന്ന ഉറച്ച വിശ്വാസത്തിലാണ് ബ്രസീൽ.20 വര്ഷം മൂന്നോ ജപ്പാനിലും -കൊറിയയിലെ നടന്ന ലോകകപ്പിലാണ് ബ്രസീൽ അവസാനമായി വേൾഡ് കപ്പ് നേടിയത്.ഈ സീസണിൽ പിഎസ്ജിക്കായി നെയ്മർ മികച്ച ഫോമിലാണ് കളിക്കുനന്നത്, അത്കൊണ്ട് തന്നെ 30 കാരനിലുള്ള പ്രതീക്ഷകളും വളരെ വലുതാണ്.

ഖത്തറിൽ ബ്രസീൽ മികച്ച ഫലം പ്രതീക്ഷിക്കുന്നുവെന്നും 2002 ലെ ലോകകപ്പ് ജേതാവായ കാക പറഞ്ഞു.ടൂർണമെന്റിൽ ഗ്രൂപ്പ് ജിയിലാണ് ബ്രസീൽ. അവർ യഥാക്രമം നവംബർ 24, നവംബർ 28, ഡിസംബർ 2 തീയതികളിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവയെ നേരിടും.അതേസമയം അർജന്റീന ഗ്രൂപ്പ് എച്ചിലാണ്. 2014ലെ ഫൈനലിസ്റ്റുകൾ യഥാക്രമം നവംബർ 22, നവംബർ 26, നവംബർ 30 തീയതികളിൽ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവരുമായി കളിക്കും. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് 2022 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എച്ചിലാണ് ഇടം പിടിച്ചത്.അവർ യഥാക്രമം നവംബർ 22, നവംബർ 26, നവംബർ 30 തീയതികളിൽ ഓസ്‌ട്രേലിയ, ഡെന്മാർക്ക്, ടുണീഷ്യ എന്നിവരുമായി കളിക്കും.