ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് ശേഷം വീണ്ടും തിരിച്ചുവരാനൊരുങ്ങി അർജന്റീന സൂപ്പർ താരം

അർജന്റീന ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സെർജിയോ അഗ്യൂറോ തന്റെ 33 മത്തെ വയസ്സിലാണ് പ്രൊഫഷണൽ ഫുട്ബോൾ കരിയറിനോട് വിട പറയുന്നത്. 2021ൽ സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണയിലേക്ക് കൂടുമാറിയതിനുശേഷം ലാലിഗയിൽ കളിച്ച അലാവസിനെതീരായ മത്സരത്തിനിടയിൽ വച്ചാണ് അർജന്റീന സൂപ്പർതാരത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് മത്സരത്തിനിടയിൽ വെച്ച് പുറത്തുപോവുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തത്.

പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം സെർജിയോ അഗ്യൂറോ തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിനോട് വിടപറഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസതാരങ്ങളിൽ ഒരാളായ സെർജിയോ അഗ്യൂറോയാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തമാക്കി കൊടുക്കുന്നത്. 2021 ലാണ് പ്രീമിയർ ലീഗ് ക്ലബ്ബിനോട് വിടപറഞ്ഞുകൊണ്ട് സ്പാനിഷ് ക്ലബ്ബിലേക്ക് സെർജിയോ അഗ്യൂറോ ടീം മാറുന്നത്.

നിലവിൽ ആരാധകർക്ക് വളരെയധികം പ്രതീക്ഷകൾ നൽകുന്ന റിപ്പോർട്ടുകളും അപ്ഡേറ്റുകളും ആണ് സെർജിയോ അഗ്യൂറോയുടെ കാര്യത്തിൽ പുറത്തുവരുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം ഫുട്ബോൾ കളി അവസാനിപ്പിച്ച സെർജിയോ അഗ്യൂറോ പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. 2003 മുതൽ 2006 വരെ സീനിയർ ഫുട്ബോൾ കാരിയറിന്റെ ആദ്യ കാലഘട്ടങ്ങളിൽ അർജന്റീന ക്ലബ്ബായ ഇൻഡിപെൻഡന്റിനു വേണ്ടിയാണ് അഗ്യൂറോ കളിച്ചത്.

കാർഡിയോളജിസ്റ്റിന്റെ സമ്മതപ്രകാരം ഈ അർജന്റീന ക്ലബ്ബിനോടൊപ്പം ഈയാഴ്ച പരിശീലനം ആരംഭിക്കാൻ ഒരുങ്ങുകയാണ് സെർജിയോ അഗ്യൂറോ. അർജന്റീന ദേശീയ ടീമിലെ തന്റെ സഹതാരമായിരുന്ന കാർലോസ് ടെവസാണ് നിലവിൽ അർജന്റീന ക്ലബ്ബിന്റെ പരിശീലകൻ. ടെവസുമായി കൂടിക്കാഴ്ച നടത്തിയ അഗ്യൂറോയുടെ പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള തിരിച്ചുവരവ് സാധ്യമാവുമോ എന്നത് താരത്തിന്റെ പരിശീലനവും മറ്റും വിലയിരുത്തിയതിനുശേഷമായിരിക്കും തീരുമാനിക്കുക.

3.7/5 - (3 votes)