❝മെസ്സി ബാഴ്സ വിട്ടതിനു പിന്നാലെ തിരിച്ചടിയായി സൂപ്പർ താരത്തിന്റെ പരിക്കും❞

സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം കളിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ ബാഴ്സലോണയിലെത്തിയത്.എന്നാൽ മെസ്സി ക്ലബ് വിട്ടതോടെ ആ മോഹവും അവസാനിച്ചു.കരാര്‍ പുതുക്കാനാവാതെ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ടീം വിട്ടതിന് പിന്നാലെ ബാഴ്സലോണക്ക് തിരിച്ചടിയായി സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ പരിക്ക്. വലതു തുടക്ക് പരിക്കേറ്റ അഗ്യൂറോക്ക് പത്താഴ്ചയോളം കളിക്കാനാവില്ലെന്ന് ബാഴ്സലോണ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ അഗ്യൂറോക്ക് സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാവുമെന്ന് ഉറപ്പായി.അഗ്വേറോക്ക് ചാമ്പ്യൻസ് ലീഗിലെ ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ ഉൾപ്പെടെ നഷ്ടമാകും.

കഴിഞ്ഞ സീസണിലും പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയ താരമാണ് അഗ്വേറോ. താരം പ്രീസീസണിൽ ഒരു മത്സരത്തിൽ പോലും ബാഴ്സലോണക്കായി കളിച്ചിരുന്നില്ല. മെസ്സിയെ ഇതിനകം തന്നെ നഷ്ടപ്പെട്ട ബാഴ്സലോണക്ക് അഗ്വേറോയെ സീസൺ തുടക്കത്തിൽ നഷ്ടപ്പെടുന്നത് വലിയ ക്ഷീണം നൽകും. ബാഴ്സലോണ ഡിഫൻഡർ ലെങ്ലെറ്റ് ബാഴ്സലോണയുടെ മധ്യനിര താരമായ ഡിയോങ്ങ് എന്നിവരും പരിക്കിന്റെ പിടിയിലാണ്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസ താരമായിരുന്ന അഗ്യൂറോ അര്‍ജന്‍റീന ടീമിലെ സഹതാരവും അടുത്ത സുഹൃത്തുമായ മെസ്സിയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ബാഴ്സയിലെത്തിയത്. കഴിഞ്ഞ സീസണില്‍ സിറ്റിയുടെ ആദ്യ ഇലവനില്‍ പലപ്പോഴും അവസരം ലഭിക്കാതിരുന്ന 33കാരനായ അഗ്യൂറോ പരിക്ക് മൂലം കൂടുതൽ മത്സരങ്ങളും പുറത്തായിരുന്നു.2019-2020 സീസണിലാകട്ടെ കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് അഗ്യൂറോക്ക് പ്രീമിയര്‍ ലീഗിലെ 24 മത്സരങ്ങള്‍ നഷ്ടമായി. കഴിഞ്ഞ മാസം നടന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ മെസ്സിയും അഗ്യൂറോയും അര്‍ജന്‍റീനക്കായി കളിച്ചിരുന്നു. മെസ്സി ടീം വിട്ടതിന് പിന്നാലെ അഗ്യൂറോക്ക് കൂടി പരിക്കേറ്റത് സീസണില്‍ ബാഴ്സയുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് സൂചന.

21 വര്‍ഷത്തെ ബാഴ്സ ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസമാണ് മെസ്സി ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രതിഫലം പകുതിയായി കുറക്കാന്‍ തയാറായിട്ടും ലാ ലിഗ അധികൃതരുടെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ കാരണം മെസ്സിയുമായി കരാറൊപ്പിടാന്‍ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല. ബാഴ്സ വിടുന്ന മെസ്സി മുൻ സഹ താരം നെയ്മറുടെ ക്ലബായ പിഎസ്ജി യിൽ ചേക്കേറാനൊരുങ്ങുകയാണ്.

Rate this post