വലിയ പ്രതീക്ഷകളോടെയാണ് അർജന്റീനിയൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്സലോണയിലെത്തുന്നത്. എന്നാൽ ക്ലബ്ബിലെത്തിയ നാൾ മുതൽ കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. ഇപ്പോഴിതാ ആരോഗ്യ പ്രശ്നങ്ങൾ മൂലം താരത്തിന് മൂന്നു മാസം കളിയ്ക്കാൻ കഴിയുകയില്ല എന്ന റിപോർട്ടുകൾ പുറത്തു വന്നു.ക്യാമ്പ് നൗവിൽ അലാവസിനെതിരായ മത്സരത്തിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് സെർജിയോ അഗ്യൂറോയെ ഹാഫ്ടൈമിന് തൊട്ടുമുമ്പ് ആശുപത്രിയിൽ എത്തിക്കുകയും .ഹൃദയത്തിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം, സെർജിയോ അഗ്യൂറോയ്ക്ക് നെഞ്ചുവേദന സാധാരണമായ ഒന്നല്ലെന്ന് കണ്ടെത്തി.
ബാഴ്സലോണ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ഏറ്റവും പുതിയ സെർജിയോ അഗ്യൂറോ ആരോഗ്യ അപ്ഡേറ്റ് നൽകുകയും ചെയ്തു. ആശുപത്രിയിൽ ഹൃദയ പരിശോധനയ്ക്ക് വിധേയനായ ശേഷം സ്റ്റാർ സ്ട്രൈക്കർക്ക് നിലവിലെ സീസണിലെ മൂന്ന് മാസം നഷ്ടമാവും. “സെർജിയോ അഗ്യൂറോയെ ഡോ. ജോസെപ് ബ്രുഗഡ ഒരു രോഗനിർണയത്തിനും ചികിത്സാ പ്രക്രിയയ്ക്കും വിധേയനാക്കി. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്തുകയും അതിനു ശേഷം മാത്രമാണ് കളിക്കളത്തിലേക്ക് തിരിച്ചു വരുന്നത്”.
Barcelona release an update on Sergio Aguero's health:
— Goal News (@GoalNews) November 1, 2021
"He's been subjected to a diagnostic and therapeutic process. He is unavailable for selection and, during the next three months, the effectiveness of treatment will be evaluated."
Get well soon, Sergio 💪 pic.twitter.com/SZBNP7MHEn
സെർജിയോ അഗ്യൂറോ മൂന്ന് മാസത്തേക്ക് വിട്ടുനിന്നതോടെ, 33-കാരന് ആഭ്യന്തര മത്സരങ്ങൾ മാത്രമല്ല, ഡൈനാമോ കൈവിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും നഷ്ടമാകും.ചാമ്പ്യൻസ് ലീഗിൽ നിന്ന് നേരത്തെ പുറത്താകുന്നത് ഒഴിവാക്കാൻ അഗ്യൂറോ ഇല്ലാത്ത ബാഴ്സലോണയ്ക്ക് വലിയ ദൗത്യമാണ് മുന്നിലുള്ളത്. ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബിൽ ചേർന്നതിന് ശേഷം സെർജിയോ അഗ്യൂറോ ഇതുവരെ ബാഴ്സലോണയ്ക്ക് വേണ്ടി അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെതിരെ ബാഴ്സലോണ 2-1ന് തോറ്റതിന്റെ അവസാന നിമിഷങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ഏക ഗോൾ. ഈ മാസം ഉറുഗ്വേയിലും ബ്രസീലിനെതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും അഗ്യൂറോയ്ക്ക് നഷ്ടമാകും.