കഴിഞ്ഞ സീസണിലെ പ്രകടനം പരിഗണിച്ചുകൊണ്ട് ലിയോ മെസ്സിക്ക് ഇനി ഒരിക്കലും മികവിലേക്ക് ഉയരാൻ കഴിയില്ല എന്ന് പല വിമർശകരും വിലയിരുത്തിയിരുന്നു. എന്നാൽ ആ വിമർശകർക്കെല്ലാം ഈ സീസണിന്റെ തുടക്കത്തിൽ തന്നെ മെസ്സി ബൂട്ടുകൾ കൊണ്ട് മറുപടി നൽകി കഴിഞ്ഞു.ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മെസ്സി ക്ലബ്ബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും നടത്തിക്കൊണ്ടിരിക്കുന്നത്.
ഇപ്പോൾ ലിയോ മെസ്സിയെ ബാഴ്സയിലെ മുൻ സഹതാരമായിരുന്ന സെർജിയോ ബുസ്ക്കെറ്റ്സ് വാഴ്ത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ചതാരമാണ് ലയണൽ മെസ്സി എന്നാണ് ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല മെസ്സിക്ക് എല്ലാവിധ ആശംസകളും ബുസ്ക്കെറ്റ്സ് നേർന്നിട്ടുണ്ട്.ESPN എന്ന മീഡിയയോട് സംസാരിക്കുകയായിരുന്നു ബുസ്ക്കെറ്റ്സ്.
‘ ലയണൽ മെസ്സിക്ക് അർജന്റീനയുടെ ദേശീയ ടീമിനൊപ്പം ഒരു കിരീടം ആവശ്യമുണ്ടായിരുന്നു.അത് അദ്ദേഹം കോപ്പ അമേരിക്കയിലൂടെ നേടുകയും ചെയ്തു. മെസ്സിയുടെ കാര്യത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി. അദ്ദേഹത്തിന് ലഭിച്ച ആ വരത്തെ ആസ്വദിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.ഞാൻ മെസ്സിക്ക് എല്ലാവിധ ആശംസകളും നേരുന്നു ‘ ഇതാണ് ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്.
La particular definición de Busquets sobre la Selección Argentina 🗣
— TyC Sports (@TyCSports) September 24, 2022
El mediocampista de Barcelona elogió al conjunto de Lionel Scaloni y se refirió a su excompañero Lionel Messi en la Albiceleste.https://t.co/AMFpnUrvlt
കഴിഞ്ഞ ഹോണ്ടുറാസിനെതിരെയുള്ള മത്സരത്തിലും അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത് മെസ്സി തന്നെയായിരുന്നു.രണ്ട് ഗോളുകളായിരുന്നു മെസ്സി ആ മത്സരത്തിൽ നേടിയത്. ഇതോടെ അർജന്റീനക്ക് വേണ്ടി 88 ഗോളുകൾ പൂർത്തിയാക്കിയ മെസ്സി തന്നെയാണ് അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ സ്കോറർ. ഇനി ജമൈക്കയാണ് മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികൾ.
🗣 Sergio Busquets at a press conference on Lionel Messi: "Lionel was missing being a champion with Argentina. I am very happy for him. He is the best in the world and enjoying watching him on television is a gift. I wish him the best." 🇪🇸🇦🇷 pic.twitter.com/WHNKOaCxC7
— Roy Nemer (@RoyNemer) September 25, 2022
എന്നാൽ സെർജിയോ ബുസ്ക്കെറ്റ്സ് നയിച്ചിരുന്ന സ്പെയിനിന്റെ ദേശീയ ടീമിന് കഴിഞ്ഞ ദിവസം തോൽവി വഴങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു നേഷൻസ് ലീഗിൽ സ്വിറ്റ്സർലാന്റ് സ്പയിനിനെ പരാജയപ്പെടുത്തിയത്. നേഷൻസ് ലീഗിന്റെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് സ്പാനിഷ് ദേശിയ ടീം ഉള്ളത്.