മുൻ ബാഴ്സലോണ സഹതാരം ലയണൽ മെസ്സിയുടെ പാത പിന്തുടരാനുള്ള ഒരുക്കത്തിലാണ് സെർജിയോ ബുസ്ക്വെറ്റ്സ്. സ്പാനിഷ് താരം ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയിലേക്ക് ചേരാനുള്ള ഒരുക്കത്തിലാണ്.സ്പെയിനിലെ റിപ്പോർട്ടുകൾ പ്രകാരം വെറ്ററൻ മിഡ്ഫീൽഡറുടെ MLS ലേക്കുള്ള നീക്കം ഔദ്യോഗികമായി “വരും മണിക്കൂറുകളിൽ” പ്രഖ്യാപിക്കും.
ജൂലൈയിൽ 35 വയസ്സ് തികയുന്ന മുൻ സ്പാനിഷ് ഇന്റർനാഷണൽ 15 സീസണുകൾക്ക് ശേഷം ക്യാമ്പ് നൗവിനോട വിട പറഞ്ഞിരുന്നു. ബാഴ്സലോണക്കായി ബുസ്ക്വെറ്റ്സ് മൊത്തം 722 മത്സരങ്ങളിൽ കളിക്കുകയും ഒമ്പത് ലാലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗുകളും ഏഴ് കോപാസ് ഡെൽ റേയും മറ്റ് ട്രോഫികളും നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കരിം ബെൻസെമയ്ക്കും ശേഷം സൗദി പ്രോ ലീഗിലേക്ക് താരം മാറാൻ പോകുന്നു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.എന്നാൽ മെസ്സി മിയാമിയിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബുസ്ക്വെറ്റ്സ് തന്റെ തീരുമാനം എടുക്കുകയായിരുന്നു.
None better than Sergio Busquets in his position .. mad 🔥pic.twitter.com/FuGaFFMK03
— Inter Miami C.f (@aristogh) June 12, 2023
34-കാരനായ മിഡ്ഫീൽഡർ 2025 അവസാനം വരെ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെക്കും.ബുസ്ക്വെറ്റും മെസ്സിയും തങ്ങളുടെ കരിയറിൽ ഉടനീളം വിജയങ്ങളും കിരീടങ്ങളും നേടുന്നത് ശീലമാക്കിയവരാണ്.17 മത്സരങ്ങൾക്ക് ശേഷം മൊത്തത്തിലുള്ള MLS സ്റ്റാൻഡിംഗിൽ 27-ാം സ്ഥാനത്താണ്ഇന്റർ മിയാമി.ഈസ്റ്റേൺ കോൺഫറൻസിൽ 12 മത്സരങ്ങളിൽ തോൽക്കുകയും അഞ്ചെണ്ണത്തിൽ മാത്രം ജയിക്കുകയും ചെയ്ത അവർ അവസാന സ്ഥാനത്തുള്ളത്.
Sergio Busquets will sign with Inter Miami until 2025, reports @tjuanmarti pic.twitter.com/V1JQ3ParPZ
— B/R Football (@brfootball) June 18, 2023
ഇന്റർ മിയാമിയിൽ മെസ്സിയുമായി വീണ്ടും ഒന്നിക്കുന്ന ഏക ബാഴ്സലോണ താരം ബുസ്ക്വെറ്റ്സ് ആയിരിക്കില്ല. ജോർഡി ആൽബയും ഫ്ലോറിഡ ആസ്ഥാനമായുള്ള ക്ലബിലേക്കുള്ള നീക്കത്തോട് അടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതായത് മൂന്ന് ബാഴ്സ ഇതിഹാസങ്ങൾ വീണ്ടും ഒരുമിച്ച് കളിക്കുന്നത് യുഎസ്എയിൽ കാണാൻ സാധിക്കും.
🇪🇸⏪ A midfield masterclass from Sergio Busquets against Italy in 2021 🔥@SeFutbol | #NationsLeague pic.twitter.com/aDfP1a1QCn
— UEFA EURO 2024 (@EURO2024) June 15, 2023