യൂറോ കപ്പിൽ വലിയ പ്രതീക്ഷയോടെ എത്തിയിട്ട് ഏറ്റവും കൂടുതൽ നിരാശ സമ്മാനിച്ച താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബപ്പേ. ചാമ്പ്യൻഷിപ്പിൽ ഒരു ഗോൾ പോലും നേടാൻ സാധിക്കാത്ത എംബപ്പേ സ്വിറ്റ്സർലണ്ടിനെതിരെയുള്ള മത്സരത്തിൽ ഷൂട്ട് ഔട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. 2018 ൽ വേൾഡ് കപ്പിൽ ഫ്രാൻസിന്റെ കിരീട നേട്ടത്തിൽ പ്രധാനപങ്കു വഹിച്ച താരത്തിന് യൂറോ കപ്പിൽ തന്റെ സാനിധ്യം തെളിയിക്കാൻ സാധിച്ചില്ല. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിൽ ടോപ് സ്കോററായ താരം പിഎസ്ജി യുടെ പ്രധാന താരങ്ങളി ഒരാളാണ്.
കൈലിയൻ എംബപ്പെയ്ക്ക് ഒരു ദിവസം റയൽ മാഡ്രിഡിലേക്ക് പോകേണ്ടിവരുമെന്ന് ഈ സീസണിൽ പാരിസിൽ എത്തിയ മുൻ റയൽ താരം സെർജിയോ റാമോസ് പറഞ്ഞു. എന്നാൽ 2021-22 സീസണിൽ സ്ട്രൈക്കർ പാരീസ് സെന്റ് ജെർമെയ്നിൽ തുടരും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും റാമോസ് കൂട്ടിച്ചേർത്തു.പാർക്ക് ഡെസ് പ്രിൻസസിൽ പുതിയ കരാർ ഒപ്പിടാൻ ഫ്രഞ്ച് താരം താല്പര്യപെട്ടിരുന്നില്ല, സാന്റിയാഗോ ബെർണബ്യൂവിലേക്ക് മാറാൻ ഫ്രഞ്ച് തരാം ആഗ്രഹിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. സിദാൻ പരിശീലകനായ കാലത്തെ മുതൽ എംബപ്പേ റയലുമായി ബന്ധപ്പെട്ടിരുന്നു.
'Mbappe must go to Real one day, but for now I want him on my team!' – Ramos hopeful PSG star stays put https://t.co/zszd8xfdx9 pic.twitter.com/K2WFm9OZ8U
— Goal Africa (@GoalAfrica) July 13, 2021
യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ 22 കാരൻ പാരിസിൽ തന്റെ കരാറിന്റെ അവസാന വർഷത്തിലാണ്.പിഎസ്ജി ഫ്രഞ്ച് താരത്തെ എന്ത് വില കൊടുത്തും നിലനിർത്താൻ ഒരുങ്ങുമ്പോൾ , മോഹ വിലയെ കൊടുത്ത് റയൽ താരത്തെ സ്വന്തമാക്കുമോ എന്നാണ് എല്ലാവരും ആകാംഷയോടെ നോക്കി കാണുന്നത്.തീർച്ചയായും, ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ റയൽ മാഡ്രിഡിൽ മികച്ച കാലികകരനായ എംബപ്പേ പോകണമെന്നും” റാമോസ് പറഞ്ഞു. 2017 ൽ 18 ആം വയസ്സിൽ മോണോക്കയിൽ നിന്നും പേരിലെത്തിയ എംബപ്പേ ചാമ്പ്യൻസ് ലീഗിലെത്തിയെങ്കിലും കിരീടം നേടാൻ സാധിച്ചില്ല.
ചാമ്പ്യൻസ് ലീഗ് ,ബാലൺ ഡി ഓർ എന്നിവ ലക്ഷ്യം വെക്കുകയാണെങ്കിൽ പിഎസ്ജി വിടുന്നതാണ് നല്ലതെന്നു പല മുൻ താരങ്ങളും എംബപ്പേ ഉപദേശിച്ചു. റയൽ മാഡ്രിഡ് ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ ട്രാൻസ്ഫർ ലിസ്റ്റിലുള്ള പ്രധാന താരം കൂടിയാണ് എംബപ്പേ. ഫ്രഞ്ച് താരത്തെ ടീമിലെത്തിക്കാനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി കൂടുതൽ താരങ്ങളെ വിൽക്കാനുള്ള തയ്യാറെടുപ്പിലാണ് റയൽ മാഡ്രിഡ്.