ലയണൽ മെസ്സി എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് സെർജിയോ റാമോസ് ഒടുവിൽ സമ്മതിച്ചിരിക്കുകയാണ്.വർഷങ്ങളോളം റയൽ മാഡ്രിഡിൽ രണ്ടുപേരും ഒരുമിച്ച് എണ്ണമറ്റ ട്രോഫികൾ നേടിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ എക്കാലത്തെയും മികച്ചവനായി റാമോസ് കണക്കാക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ പിഎസ്ജി യിൽ ഇരുവരും ഒത്തുചേർന്നതോടെ ലയണൽ മെസ്സിയും സെർജിയോ റാമോസും സുഹൃത്തുക്കളായി മാറി.
മുമ്പ് റയൽ മാഡ്രിഡിലും ബാഴ്സലോണയിലുമായി വൈരികളായി കഴിഞ്ഞിരുന്ന മെസ്സിയും റാമോസും ഇപ്പോൾ പി എസ് ജി ജേഴ്സിയിൽ ഒരുമിച്ച് കളിക്കുകയാണ്. മെസ്സിക്കെതിരെ വർഷങ്ങളോളം കളിച്ചത് കഷ്ടപ്പാടായിരുന്നു എന്ന് റാമോസ് പറഞ്ഞു. ഞാൻ ഇപ്പോൾ മെസ്സിയെ ആസ്വദിക്കുകയാണ്. ഫുട്ബോൾ സൃഷ്ടിച്ച ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സിയെന്നും റാമോസ് പറഞ്ഞു.
‘ലയണൽ മെസ്സിക്കെതിരെ ഒരുപാട് വർഷങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ കളിക്കുമ്പോഴൊക്കെ എനിക്ക് പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.പക്ഷേ ഇപ്പോൾ ഞങ്ങൾ സഹതാരങ്ങൾ ആയതിനാൽ ആ പ്രയാസങ്ങൾ അവസാനിച്ചിട്ടുണ്ട്.അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്.ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള എക്കാലത്തെയും മികച്ച താരം മെസ്സിയാണ് ‘റാമോസ് പറഞ്ഞു.
🗣️"There was suffering for several years playing against Messi. I am now enjoying him. He is the best player football has ever produced." #PSG
— Football Talk (@FootballTalkHQ) February 3, 2023
-Sergio Ramos on Lionel Messi 🫂 pic.twitter.com/OcPl52xbm9
2022-23 സീസൺ ലയണൽ മെസ്സിക്ക് തികച്ചും സെൻസേഷണൽ ആയിരുന്നു. സീസണിന്റെ തുടക്കം മുതൽ അദ്ദേഹം ക്ലബ്ബിനും രാജ്യത്തിനും വേണ്ടി സ്ഥിരത പുലർത്തുന്നു. അർജന്റീനയ്‌ക്കൊപ്പം, 2022-ൽ ഖത്തറിൽ നടന്ന ലോകകപ് നേടി.അതുവഴി രണ്ടുതവണ ഗോൾഡൻ ബോൾ നേടുന്ന ആദ്യ കളിക്കാരനായി. മുമ്പ് 2014-ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ ഈ പുരസ്കാരം നേടിയിരുന്നു. പാരീസ് സെന്റ് ജെർമെയ്‌നിന് (പിഎസ്ജി) വേണ്ടി മെസ്സി ഇതുവരെ 14 ഗോളുകളും 14 അസിസ്റ്റുകളും ഈ സീസണിൽ നേടിയിട്ടുണ്ട്.ലയണൽ മെസ്സി റെക്കോർഡ് എട്ടാമത്തെ ബാലൺ ഡി ഓർ നേടാനുള്ള ഒരുക്കത്തിലാണ്.