യൂറോപ്യൻ ഫുട്ബാളിനോട് വിട , ഇനി കളി ബൊക്ക ജൂനിയേഴ്സിനോടൊപ്പം |Sergio Romero |Argentina

അർജന്റീനയുടെ മുൻ അർജന്റീനിയൻ ഗോൾകീപ്പർ സെർജിയോ റോമെറോ ഇതിഹാസ ക്ലബായ ബോകാ ജൂനിയേഴ്സിന്റെ വല കാക്കും. ഒരു വർഷത്തെ കരാറിലാണ് റൊമേരോ അർജന്റീനയിലേക്ക് എത്തുന്നത്. 2024വരെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. സീരി എ ക്ലബായ വെനിസിയയിൽ ആയിരുന്നു താരം അവസാനം കളിച്ചിരുന്നത്.

15 വർഷത്തോളം നീണ്ട യൂറോപ്യൻ കരിയർ അവസാനിപ്പിച്ച റൊമേറോ സ്വന്തം നാട്ടിലേക്കാണ് മടങ്ങിയത്. ഫ്രീ ട്രാൻസ്ഫറായാണ് റൊമേറോ ബോക്കോയിലേക്ക് കൂടുമാറുന്നത്. കരിയറിന്റെ തുടക്കത്തിൽ 2006-07 സീസണിൽ റേസിങ് ക്ലബിൽ കളിച്ചത് മാത്രമാണ് അർജന്റൈൻ ക്ലബ് ഫുട്ബോളിൽ റൊമേറോയുടെ മുൻപരിചയം.മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവഗണന സഹിക്കാൻ കഴിയാതെ ആയിരുന്നു ഒരു സീസൺ മുമ്പ് റൊമേരോ ഇംഗ്ലണ്ട് വിട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസാന ഒന്നര വർഷത്തോളം ഫുട്ബോൾ കളിക്കാൻ റൊമേരോക്ക് അവസരം ലഭിച്ചിട്ടില്ലായിരുന്നു.

2015 മുതൽ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്നു. യുണൈറ്റഡ് യൂറോപ്പ ലീഗ് കിരീടം നേടിയ സീസണിൽ യൂറോപ്പ ലീഗിലെ മുഴുവൻ മത്സരങ്ങളിലും റൊമേരോ ആയിരുന്നു വല കാത്തിരുന്നത്.യുണൈറ്റഡിന് വലിയ സംഭാവനകള്‍ നല്‍കിയ താരത്തെ ഇങ്ങനെ അവഗണിച്ചത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. 2015 മുതല്‍ യുണൈറ്റഡിന്റെ താരമാണ് റൊമേറോ. 2016-17 സീസണില്‍ യൂറോപ്പാ കിരീടം നേടുന്നതില്‍ യുണൈറ്റഡിന് റൊമേറോയുടെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു.

2007-ൽ ഡച്ച് ക്ലബ് അൽക്ക്മാറിലൂടെയാണ് റൊമേറോ യൂറോപ്പിലേക്ക് വിമാനം കയറുന്നത്. പിന്നീട് ഇറ്റാലിയൻ ക്ലബ് സാംപ്ദോറിയക്കായി നാല് സീസൺ കളിച്ചു. ഇതിനിടെ ഇടയ്ക്ക് ഫ്രഞ്ച് ക്ലബ് മൊണാക്കോയിലേക്ക് ലോണിലും പോയി. 2015 മുതൽ ആറ് വർഷം ഇം​ഗ്ലീഷ് സൂപ്പർക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ​ഭാ​ഗമായിരുന്നു റൊമേറോ. സ്റ്റാർ ​ഗോളി ഡേവിഡ് ഡി ​ഗിയയുടെ ബാക്ക്അപ് ആയിരുന്ന റൊമേറോയ്ക്ക് കളിസമയം വളരെ പരിമിതമായിരുന്നു.

ആറ് സീസണിനിടെ വെറും ഏഴ് പ്രീമിയർ ലീ​ഗ് മത്സരത്തിലാണ് റൊമേറോ യുണൈറ്റഡിനായി ​ഗോൾവല കാത്തത്.2007-നും 2018-നും ഇടയിൽ അർജന്റീന ദേശീയ ടീമിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.2014 ബ്രസീല്‍ ലോകകപ്പിന്റെ സെമിയില്‍ ഹോളണ്ടിനെതിരായ ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ രക്ഷകന്‍ റൊമേറോയായിരുന്നു.മുട്ടുകാലിനേറ്റ പരിക്കിനെ തുടര്‍ന്ന് റൊമേറോയ്ക്ക് റഷ്യന്‍ ലോകകപ്പ് നഷ്ടമായിരുന്നു.

Rate this post
ArgentinaSergio Romero