95 ആം മിനുട്ടിൽ അര്ജന്റീന താരം എറിക് ലമേല നേടിയ ഗോളിൽ യുവന്റസിനെ കീഴടക്കി യൂറോപ്പ ലീഗിന്റെ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് സെവിയ്യ. ഒന്നിനെതിരെ രണ്ടു ഗോളിന്റെ തകർപ്പൻ ജയം നേടിയാണ് സെവിയ്യ കലാശ പോരാട്ടത്തിന് അർഹത നേടിയത്.
ആദ്യ പാദ സെമിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.മെയ് 31 ന് ബുഡാപെസ്റ്റിൽ നടക്കുന്ന ഫൈനലിൽ സെവിയ്യ റോമയെ നേരിടും.ഏഴാം യൂറോപ്പ ലീഗ് കിരീടമാണ് സെവിയ്യ ലക്ഷ്യമിടുന്നത്.ജോസ് മൗറീഞ്ഞോയുടെ ടീം ബയേർ ലെവർകൂസനെ 0-0 ന് സമനിലയിൽ തളച്ച് 1-0 അഗ്രഗേറ്റ് വിജയം ഉറപ്പിച്ചു. മത്സരത്തിൽ നവാസിന്റെ ഡൈവിംഗ് ഹെഡർ ക്ലോസ് റേഞ്ചിൽ നിന്ന് അകറ്റി നിർത്താൻ ഒരു കൈകൊണ്ട് സ്റ്റോപ്പ് ഉൾപ്പെടെ നിരവധി നിർണായക സേവുകൾ നടത്തി ആദ്യ പകുതിയിൽ ഫീൽഡിലെ ഏറ്റവും മികച്ച കളിക്കാരൻ യുവെ ഗോൾകീപ്പർ വോജിസെച്ച് ഷ്സെസ്നി ആയിരുന്നു.
സാഞ്ചസ് പിജുവാൻ സ്റ്റേഡിയത്തിൽ 65-ാം മിനിറ്റിൽ പകരക്കാരനായ ഡുസാൻ വ്ലഹോവിച്ച് യുവന്റസിനെ മുന്നിലെത്തിച്ചു. എന്നാൽ ആറ് മിനിറ്റിന് ശേഷം മിഡ്ഫീൽഡർ സൂസോ ഒരു മികച്ച ലോംഗ് റേഞ്ച് സ്ട്രൈക്കിലൂടെ സമനില പിടിച്ചു കളി അധിക സമയത്തേക്ക് കൊണ്ടുപോയി.അർജന്റൈൻ താരമായ എറിക്ക് ലമേലയായിരുന്നു അസിസ്റ്റ് നൽകിയത്.അദ്ദേഹം തന്നെയാണ് പിന്നീട് ടീമിന്റെ രക്ഷകനായതും.
Eric Lamela, ladies and gentlemen 😭😭😭😭👏👏👏😮💨 pic.twitter.com/CGulX0lINk
— way too early. 🇲🇦 (@_itsjav) May 18, 2023
മത്സരത്തിന്റെ 95ആം മിനുട്ടിൽ ലമേല ഹെഡർ ഗോൾ നേടുകയായിരുന്നു.ഈ ഗോളാണ് സെവിയ്യയെ ഫൈനലിൽ എത്തിച്ചത്. അധിക സമയം പാഴാക്കിയതിന് ലെഫ്റ്റ് ബാക്ക് മാർക്കോസ് അക്യൂന രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായതോടെ ബുഡാപെസ്റ്റ് ഫൈനൽ അര്ജന്റീന താരത്തിന് നഷ്ടമാവും.
⚽️ Suso's strike, Vlahović chip or Lamela's header…
— UEFA Europa League (@EuropaLeague) May 18, 2023
Which was the best goal? 🤔@Heineken || #UELGOTW || #UEL