മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ ബ്രസീലിയൻ താരം ആന്റണിക്ക് പകരക്കാരനായി അർജന്റീനിയൻ താരത്തെ സ്വന്തമാക്കാൻ അയാക്സ്. സെവിയ്യ ഫോർവേഡ് ലൂക്കാസ് ഒകാമ്പോസിനെ ഡച്ച് ക്ലബ് ടീമിലെത്തിക്കാൻ ഒരുങ്ങുന്നുവെന്ന് സ്പാനിഷ് ഔട്ട്ലെറ്റ് മാർക്ക റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഓൾഡ് ട്രാഫോർഡിലേക്ക് 100 മില്യൺ യൂറോയുടെ ട്രാൻസ്ഫർ നടത്തിയ ബ്രസീലിയൻ താരത്തിന് ഒത്ത പകരക്കാരനെ തേടുകയാണ് അയാക്സ്.ചെൽസിയുടെ ഹക്കിം സിയെച്ചാണ് യാസിന്റെ ടോപ്പ് ടാർജറ്റ് എങ്കിലും നിലവിൽ മൊറോക്കൻ വിംഗറുടെ തിരിച്ചുവരവിന്റെ കാര്യത്തിൽ തീരുമാനത്തിൽ എത്താൻ ആവാത്തതിനാൽ സെവിയ്യ താരമായ ഒകാമ്പോസിനെ ടീമിൽ എത്തിക്കാൻ അയാക്സ് ശ്രമിക്കുന്നു എന്നാണ് നിലവിലെ വാർത്തകൾ. ബ്ലൂസുമായുള്ള അയാക്സിന്റെ ചർച്ചകൾ ആസൂത്രണം ചെയ്തതുപോലെ നടന്നില്ല, ഇതുവരെ ഒരു കരാറിലും എത്തിയിട്ടില്ല ഇതോടെ എറെഡിവിസി ഭീമന്മാരുടെ ശ്രദ്ധ ഒകാമ്പോസിലേക്ക് തിരിഞ്ഞു.
അർജന്റീന മുന്നേറ്റ നിര താരത്തിനായി അയാക്സ് സെവിയ്യയുമായി ചർച്ചയിലാണെന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.നിലവിൽ 25 മില്യൺ യൂറോയാണ് അര്ജന്റീന താരത്തിന്റെ മൂല്യം.അനുയോജ്യമായ ഓഫർ വന്നാൽ ഒകാമ്പോസിനെ വിൽക്കാൻ അവർ തയ്യാറാണ്. 2019 ൽ സെവിയ്യയിൽ എത്തിയ താരം അവർക്കായി 134 മത്സരങ്ങളിൽ നിന്നും 34 ഗോളുകൾ നേടിയിട്ടുണ്ട്. മാഴ്സെയിൽ നിന്നും സ്പാനിഷ് ക്ലബ്ബിലെത്തിയ ആദ്യ സീസണിൽ തന്നെ എല്ലാ മത്സരങ്ങളിലും 17 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയ 28 കാരന് സമാനമായ ഗോൾ സ്കോറിംഗ് നമ്പറുകൾ നിലനിർത്തുന്നതിൽ പരാജയപ്പെടുകയും ഫോം നഷ്ടപ്പെടുകയും ചെയ്തു.
Ajax have opened official talks with Sevilla for Lucas Ocampos. He’s the main target to replace Antony — as Ziyech deal is still stalling since last week. 🚨⚪️🔴 #Ajax
— Fabrizio Romano (@FabrizioRomano) August 29, 2022
Negotiations will continue also on personal terms. @Hamstelaar, first call on Ocampos. Work in progress. pic.twitter.com/IRF0ElnqvX
ഈ സീസണിൽ ലാ ലിഗയിൽ ഒകാംപോസ് ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.മൂന്ന് മത്സരങ്ങൾക്ക് ശേഷം ഒരു വിജയം പോലും ജൂലെൻ ലോപെറ്റെഗിയുടെ ടീം നേടിയിട്ടില്ല.ഈ ട്രാൻസ്ഫർ വിൻഡോയിൽ സെവിയ്യ ഇതുവരെ അലക്സ് ടെല്ലെസ് (മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ), മാർക്കാവോ, ടാംഗുയ് നിയാൻസോ, ഇസ്കോ എന്നിവരെ സൈൻ ചെയ്തിട്ടുണ്ട്. അര്ജന്റീന ദേശീയ ടീമിനൊപ്പം 10 മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.ജര്മനിക്കെതിരായ സൗഹൃദ മത്സരത്തിൽ ഗോൾ നേടികൊണ്ടായിരുന്നു താരത്തിന്റെ തുടക്കം.