ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സ്പാനിഷ് കരുത്തരായ സെവിയ്യക്ക് കഴിയുമെന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ്. കഴിഞ്ഞ ദിവസം നടന്ന ചെൽസി-സെവിയ്യ മത്സരം അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലംപാർഡ്. മത്സരത്തിൽ ചെൽസിയെ ഗോൾരഹിത സമനിലയിൽ തളക്കാൻ സെവിയ്യക്ക് കഴിഞ്ഞിരുന്നു.
കഴിഞ്ഞ യൂറോപ്പ ലീഗ് കിരീടം നേടിയ ടീമാണ് സെവിയ്യ. ഏറ്റവും കൂടുതൽ യൂറോപ്പ ലീഗ് കിരീടം നേടിയ ടീമാണ് സെവിയ്യ. പക്ഷെ ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സെവിയ്യക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയുമെന്നാണ് ലംപാർഡ് പറയുന്നത്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ള ക്ലബുകളിൽ ഒന്നാണ് സെവിയ്യ എന്നാണ് ലംപാർഡ് പറഞ്ഞത്.
” ഈ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയുന്ന ടീമുകളിൽ ഒന്നാണ് സെവിയ്യ. സമനില എന്നുള്ളത് ആശ്വാസകരമായ ഫലം തന്നെയാണ്. ആദ്യ മത്സരത്തിൽ തന്നെ അനുകൂലമായ ഫലം ലഭിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. സെവിയ്യ മികച്ച ടീമായിരുന്നു. വളരെയധികം താല്പര്യം ജനിപ്പിക്കുന്ന ഒരു മത്സരമാണ് കടന്നു പോയത്. 0-0 എന്ന സ്കോറിൽ ഞാൻ സന്തോഷവാനാണ്. ക്ലീൻ ഷീറ്റ് നേടാനായി എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ് ” ലംപാർഡ് തുടരുന്നു.
” പ്രൊഫഷണലായ ഘടകങ്ങൾ കാരണം ഈ മത്സരത്തെ കുറിച്ച് ഞാൻ സന്തോഷത്തിലാണ്. മത്സരശേഷം ഞാൻ താരങ്ങളുമായി സംസാരിച്ചിരുന്നു. അവർക്കെല്ലാവർക്കും തന്നെ മത്സരത്തെ കുറിച്ച് പോസിറ്റീവ് ആയ കാര്യങ്ങളെ കുറിച്ചേ സംസാരിക്കാനൊള്ളൂ. സെവിയ്യ മികച്ച ടീമുകളിൽ ഒന്നാണ്. ഈ റിസൾട്ട് തന്നെ നേടിയെടുക്കാൻ വേണ്ടി ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുപാട് മികച്ച തീരുമാനങ്ങൾ കൈകൊണ്ടിരുന്നു. അതിന്റെ ഫലമാണ് ഇത് ” ലംപാർഡ് പറഞ്ഞു.