ഏഷ്യൻ കപ്പിൽ നിന്നും ഒരു പോയിന്റ് പോലും നേടാതെ ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പം പുറത്തായതോടെ നായകൻ സുനിൽ ഛേത്രിയുടെ ഭാവിയും തുലാസിലായി. വെറ്ററൻ സൂപ്പർ താരം വിരമിക്കാൻ സമയമായോ എന്ന ചോദ്യം പലരും ചോദിച്ചു തുടങ്ങുകയും ചെയ്തു. അവസാന മത്സരത്തിൽ സിറിയയോട് 0-1ന് തോറ്റതോടെ ഇന്ത്യയുടെ ഏഷ്യൻ സ്വപ്നം തകർന്നു.
നേരത്തെ ഓസ്ട്രേലിയയ്ക്കും ഉസ്ബെക്കിസ്ഥാനുമെതിരായ തിരിച്ചടികൾക്ക് ശേഷമുള്ള ഈ തോൽവി ടീമിനെയും ആരാധകരെയും വലായ് നിരാശയിലാക്കി. ഇന്ത്യയുടെ മോശം പ്രകടനങ്ങൾക്കിടയിൽ ഉയർന്നുവരുന്ന ചോദ്യം ഏഷ്യൻ കപ്പിൽ തന്റെ അവസാന മത്സരം കളിച്ചിരിക്കാൻ സാധ്യതയുള്ള ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഭാവിയാണ്.2005-ൽ 20-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഛേത്രിയും ഇന്ത്യൻ ഫുട്ബോളും തമ്മിൽ അഭേദ്യമായ ഒരു ബന്ധമാണ് പങ്കിടുന്നത്. 19 വർഷത്തിന് ശേഷവും കരിയറിന്റെ സായാഹ്നത്തിലേക്ക് അടുക്കുന്ന ഇതിഹാസ താരം ഇന്ത്യയുടെ മുൻ നിര താരമായി തുടരുകയാണ്.
എന്നാൽ ഇതൊരു മാറ്റത്തിനുള്ള ശെരിയായ സമയമാണെന്ന് പലരും കരുതുന്നുണ്ട്.ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് കളിക്കാരനായി ഈ ഏഷ്യൻ കപ്പിൽ പ്രവേശിച്ച ഛേത്രി ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകൾ നേടിയ സജീവമായ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ്. എന്നാൽ ഏഷ്യൻ കപ്പിൽ 270 മിനുട്ട് കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.ഛേത്രിയുടെ ഫിറ്റ്നസും, ചുറുചുറുക്കും, ഇന്ത്യൻ നിരയെ നയിക്കാനുള്ള ആഗ്രഹം ഉണ്ടങ്കിലും ടൂർണമെന്റിൽ സുനിൽ ഛേത്രിയുടെ പ്രകടനം നിരാശാജനകമായിരുന്നു.270 മിനിറ്റിനുള്ളിൽ ഒരു ഷോട്ട് മാത്രമാണ് 39-കാരന് ലക്ഷ്യത്തിലേക്ക് അടിക്കാൻ കഴിഞ്ഞത്.
ഓസ്ട്രേലിയയ്ക്കെതിരെ ഛേത്രി ആ നിർണായക ഹെഡ്ഡർ സ്കോർ ചെയ്യുന്നതോ ഉസ്ബെക്കിസ്ഥാനെതിരെയും സിറിയയ്ക്കെതിരെ തന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിക്കുന്നതോ പോലുള്ള സാങ്കൽപ്പിക സാഹചര്യങ്ങൾ ഇന്ത്യയുടെ വിധിയെ മാറ്റിമറിക്കുകയും അവരെ നോക്കൗട്ട് ഘട്ടത്തിലേക്ക് നയിക്കുകയും ചെയ്യുമായിരുന്നു.ഛേത്രിയില്ലാത്ത ഒരു ഭാവി വിഭാവനം ചെയ്യുന്നത് സ്റ്റിമാകിന് വെല്ലുവിളിയായി തോന്നുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഏഷ്യൻ ഗെയിംസ് പോലുള്ള അണ്ടർ 23 മത്സരത്തിൽ പോലും ഛേത്രിയെ കളിപ്പിക്കേണ്ടി വന്നു.
𝐒𝐎 𝐂𝐋𝐎𝐒𝐄!!
— Sports18 (@Sports18) January 13, 2024
Sunil Chhetri misses the target with a header from close range 😯
Tune in & cheer for the #BlueTigers. Watch #AUSvIND – LIVE NOW on #JioCinema & #Sports18 👈#IndianFootball #AsianDream #AsianCup2023 pic.twitter.com/ijTH4QNY5e
പിച്ചിൽ ഛേത്രിയുടെ സ്വാധീനം വലുതാണ്, അത് ഇപ്പോൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്.റഹീം അലി, ഇഷാൻ പണ്ഡിത, മൻവീർ സിംഗ് തുടങ്ങിയ കളിക്കാരെ തന്റെ ഭരണകാലത്ത് സെന്റർ ഫോർവേഡ് റോളിൽ ഇറക്കി പുതിയ പ്രതിഭകളെ വളർത്തിയെടുക്കാൻ ഇഗോർ സ്റ്റിമാക് ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തി. എന്നാൽ, മുന്നേറ്റനിര താരങ്ങളായ നവോറെം മഹേഷ് സിംഗ് ലാലിയൻസുവാല ചാങ്തെ, മൻവീർ സിംഗ് എന്നിവരുടെ കഴിഞ്ഞ വർഷത്തെ ഗോൾ സംഭാവനകൾ ഛേത്രിയുടെ നേട്ടത്തിനൊപ്പമെത്താൻ ഇപ്പോഴും പര്യാപ്തമല്ല.
ഇതോടെ ചെത്രിക്ക് ശേഷം ആരെന്ന ചോദ്യം വേട്ടയാടുന്നത് തുടരുകയാണ്.ഛേത്രിക്ക് ശേഷം ആരാണ് എന്ന ഏറ്റവും അനിവാര്യമായ ചോദ്യത്തിന് ഇന്ത്യക്ക് ഉത്തരം വേണമെങ്കിൽ ബ്ലൂ ടൈഗേഴ്സിന് ഛേത്രിയില്ലാതെ ഒരു പ്രോജക്റ്റ് ആരംഭിക്കണം, പദ്ധതി ഇപ്പോൾ ആരംഭിക്കേണ്ടതുണ്ട്!!