അർജന്റീനയുടെ നായകനായ ലയണൽ മെസ്സിക്ക് ഒരു വേൾഡ് കപ്പ് കിരീടമെ
ന്ന സ്വപ്നം ഇതുവരെ പൂർത്തിയാക്കാൻ തന്റെ കരിയറിൽ സാധിച്ചിട്ടില്ല. 2014 ലെ ബ്രസീലിയൻ വേൾഡ് കപ്പിൽ ഫൈനൽ വരെ മെസ്സിയും അർജന്റീനയും എത്തിയിരുന്നു. എന്നാൽ ജർമ്മനിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു കൊണ്ട് അർജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു.
ലയണൽ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പാണ് ഇപ്പോൾ ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്നത്.ഇക്കാര്യം മെസ്സി തന്നെ പറഞ്ഞിരുന്നു. അർജന്റീന ഇപ്പോൾ ഈ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ്. അവസാന അവസരത്തിൽ മെസ്സി ഈ കിരീടം നേടുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ.
ഫൈനൽ മത്സരത്തിനു മുന്നേ നടന്ന പത്രസമ്മേളനത്തിൽ അർജന്റീനയുടെ പരിശീലകനായ സ്കലോണിയോട് ലയണൽ മെസ്സിയെക്കുറിച്ച് ചോദിച്ചിരുന്നു. മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പാണ് ഇതെങ്കിൽ അദ്ദേഹത്തിന് വേണ്ടി ഈ കിരീടം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നാണ് അർജന്റീന പരിശീലകൻ പറഞ്ഞിട്ടുള്ളത്.
‘ ലയണൽ മെസ്സിയുടെ വേൾഡ് കപ്പിൽ അർജന്റീനക്കൊപ്പമുള്ള അവസാനത്തെ മത്സരമാണ് ഇതെങ്കിൽ,അദ്ദേഹത്തിന് വേണ്ടി ഈ വേൾഡ് കപ്പ് കിരീടം നേടാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വേൾഡ് കപ്പ് ഫൈനലിൽ വിജയിക്കുകയും അതുവഴി കിരീടം നേടുകയും ചെയ്യുന്നതിനേക്കാൾ മനോഹരമായ മറ്റൊരു കാര്യവും നിലവിലില്ല ‘ ഇതാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.
"I don't know if this will be the last international match in Messi's career, but I hope he ends his career in the best way."
— BD Albiceleste 🇧🇩💙🇦🇷 (@bd_albiceleste) December 17, 2022
– Lionel Scaloni pic.twitter.com/HJ0shCD8ii
അടുത്ത വേൾഡ് കപ്പ് നടക്കുമ്പോഴേക്കും ലയണൽ മെസ്സിക്ക് 39 വയസ്സ് പിന്നിട്ടിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ആ വേൾഡ് കപ്പിൽ അദ്ദേഹം പങ്കെടുക്കൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല ഈയിടെ നടന്ന ഇന്റർവ്യൂകളിൽ എല്ലാം ഇത് തന്റെ അവസാനത്തെ വേൾഡ് കപ്പാണ് എന്നുള്ള കാര്യം മെസ്സി തന്നെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.