കഴിഞ്ഞ വേൾഡ് കപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം നേടിയത് ഒരു വലിയ പരിശ്രമത്തിലൂടെയാണ്.ടീമിന്റെ വിജയമായാണ് പലരും അർജന്റീനയുടെ കിരീടനേട്ടത്തെ കണക്കാക്കുന്നത്.എല്ലാ താരങ്ങളും മികച്ച പ്രകടനം വേൾഡ് കപ്പിൽ പുറത്തെടുത്തിരുന്നു.പ്രത്യേകിച്ച് ഒരു മത്സരം പരാജയപ്പെട്ടതിനുശേഷം എല്ലാ താരങ്ങളും അവരുടെ പരമാവധി പ്രകടനം പുറത്തെടുക്കുകയായിരുന്നു.
അതിൽ പെട്ട രണ്ടു താരങ്ങളാണ് അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളായ റോഡ്രിഗോ ഡി പോളും നഹുവെൽ മൊളീനയും.ആദ്യ മത്സരത്തിനു ശേഷം ഡി പോളിന് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും പിന്നീട് ആ വിമർശകരെ കൊണ്ട് തന്നെ അദ്ദേഹം തിരുത്തി പറയിക്കുകയായിരുന്നു.മൊളീനാവട്ടെ ഏവരെയും വിസ്മയിപ്പിക്കുകയും ചെയ്തു.ഈ രണ്ട് താരങ്ങളെയും ഇപ്പോൾ അത്ലറ്റിക്കോയുടെ പരിശീലകനായ ഡിയഗോ സിമയോണി പ്രശംസിച്ചിട്ടുണ്ട്.അതിങ്ങനെയാണ്.
‘റോഡ്രിഗോ ഡി പോൾ അസാധാരണമായ ഒരു താരമാണ്.അത് അദ്ദേഹം അർജന്റീനയിൽ തെളിയിച്ചതാണ്.ആദ്യ സീസണിൽ വളരെ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.രണ്ടാമത്തെ സീസണിൽ ഒരല്പം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.പക്ഷേ ഇപ്പോൾ അദ്ദേഹം തന്റെ മികവ് വീണ്ടെടുത്തു കഴിഞ്ഞു.മറ്റുള്ളവരെക്കാൾ ഏറ്റവും മികച്ച രൂപത്തിൽ മത്സരത്തിൽ കാണുന്ന താരമാണ് ഡി പോൾ ‘ഇതാണ് സിമയോണി ഡി പോളിനെ കുറിച്ച് പറഞ്ഞത്.
‘മൊളീനയുടെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്.അദ്ദേഹം നേരത്തെ വിമർശിക്കപ്പെട്ടിരുന്നു. മികച്ച സമയത്തല്ലായിരുന്നു അദ്ദേഹം വിമർശിക്കപ്പെട്ടത്. പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക്മാരിൽ ഒരാളാണ് എന്നുള്ളത് അദ്ദേഹം വേൾഡ് കപ്പിൽ തെളിയിച്ചു.അതോടുകൂടി വിമർശകരുടെ വായടപ്പിക്കാനും കഴിഞ്ഞു.വളരെയധികം ആത്മവിശ്വാസത്തോടുകൂടിയാണ് ഇപ്പോൾ അദ്ദേഹം ഉള്ളത്.തന്റെ കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം ഇതെല്ലാം നേടിയെടുത്തത് ‘സിമയോണി മൊളീനയെ കുറിച്ച് പറഞ്ഞു.
Simeone: “I'm happy with Molina. He was criticized and best thing that could’ve happened to him was that, where he wasn't at his best. At the World Cup he was one of the best fullbacks and he returned with confidence. He earned everything with hard work.” @atletiuniverse 🗣️🇦🇷 pic.twitter.com/3R3v1A5Dgv
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 3, 2023
നിലവിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ അത്ലറ്റിക്കോക്ക് സാധിക്കുന്നുണ്ട്. സ്പാനിഷ് ലീഗിൽ നാലാം സ്ഥാനത്താണ് അവർ. കഴിഞ്ഞ മത്സരത്തിൽ ഈ രണ്ട് അർജന്റീന താരങ്ങളും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.