എട്ട് വർഷത്തോളമായി പാരിസ് സൈന്റ് ജർമൻ ടീമിന്റെ ഡിഫൻസിൽ നെടുംതൂണായി കളിക്കുന്ന മുൻ ബ്രസീൽ ക്യാപ്റ്റൻ തിയാഗോ സിൽവ ഹോം ഗ്രൗണ്ടായ പാർക്ക് ദി പ്രിൻസസ് ഗ്രൗണ്ടിനോടും തന്റെ ഫാൻസിനോടും വിടവാങ്ങി.ഇന്നലെ സെൽറ്റിക്കിനെതിരെ നടന്ന സൗഹൃദ മത്സരമായിരുന്നു അവസാന ഹോം മത്സരം.ഫാന്സിനോട് തന്റെ നന്ദി അറിയിച്ചുകൊണ്ട് വിടവാങ്ങൽ നടത്തിയത്.
2012 മുതൽ PSG ടീമിന്റെ ഡിഫൻസിൽ വിശ്വസ്തനായ പോരാളിയായിരുന്നു തിയാഗോ സിൽവ.204 മത്സരങ്ങളാണ് പി എസ് ജി ക്ക് വേണ്ടി ഇതുവരെ ജഴ്സിയണിഞ്ഞത്, താരം 9 ഗോളുകളും പി എസ് ജി ക്ക് വേണ്ടി സ്വന്തമാക്കി. നീണ്ട കാലത്തോളം ക്യാപ്റ്റനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് തിയാഗോ സിൽവ.നെയ്മറിനെ പാരിസിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട് സിൽവ.
ഈ സീസൺ അവസാനം വരെ PSG ടീമിനൊപ്പം തുടരാൻ പരിശീലകൻ തോമസ് ടഷൽ അനുവാദം നൽകിയിട്ടുണ്ട്.അതുകൊണ്ടു തന്നെ ഇനിയുള്ള ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ തിയാഗോ സിൽവ ടീമിനൊപ്പം ഉണ്ടാവും.എങ്കിലും ഹോം ഗ്രൗണ്ടിൽ ഇനി ഒരു മത്സരം ഉണ്ടായിരിക്കില്ല.
ഇനി താരം പ്രിമിയർ ലീഗിലേക്ക് ആയിരിക്കും എന്നാണ് ഇതുവരെ ലഭിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ആഴ്സണൽ എവർട്ടൺ എന്നീ ടീമുകൾ കൊപ്പം ആണ് ഇപ്പോൾ തിയാഗോ സിൽവയുടെ പേരുകൾ കേൾക്കുന്നത്.
35 വയസ്സായ ബ്രസീലിയൻ താരം തിയാഗോ സിൽവ ഒട്ടനവധി ക്ലബ് കിരീടങ്ങൾ PSG ക്ക് ഒപ്പം സ്വന്തമാക്കിയിട്ടുണ്ട്.