ലോക ഇതിഹാസങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ നിൽക്കുന്ന താരമായ പോർച്ചുഗലിന്റെ ക്രിസ്ത്യാനോ റൊണാൾഡോ നിലവിൽ അൽനാസർ ക്ലബ്ബിലാണ് കളിക്കുന്നത്. 38 വയസ്സുള്ള അദ്ദേഹം ഇപ്പോഴും ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ധാരാളം ക്ലബ്ബിൽ കളിച്ചിട്ടുള്ള അദ്ദേഹം അൽ -നാസർ ക്ലബ്ബിലും ചരിത്രങ്ങൾ ആവർത്തിച്ചുകൊണ്ട് മുന്നേറ്റം തുടർന്നു കൊണ്ടിരിക്കുന്നു.
അദ്ദേഹത്തിന്റെ ശരീരത്തെ ഇത്രയധികം കാര്യക്ഷമത ഉള്ളതാക്കുന്നത് അദ്ദേഹത്തിന്റെ ശക്തമായ കഠിനാധ്വാനവും ഉറച്ചു നിൽക്കുന്ന മനസ്സുമാണ് എന്നത് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചിട്ടുള്ളതാണ്. പോർച്ചുഗൽ നായകനായ ക്രിസ്ത്യാനോ റൊണാൾഡോ താൻ കളിക്കുന്ന ഓരോ ക്ലബ്ബിലും ഏറ്റവും ഉന്നതിയുള്ള താരമാകാൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്.
നിലവിലെ ക്ലബ്ബായ അൽ -നാസർ ക്ലബ്ബിലും അദ്ദേഹം തന്റെ പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്.അൽ -നാസർ ക്ലബ്ബിന്റെ ന്യൂട്രിഷെനിസ്റ്റായ ‘ ജോസ് ബ്ലെസ ‘റൊണാൾഡോ ടീമിൽ വന്നതിന് ശേഷം ടീമിന് ഉണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചു. റൊണാൾഡോ വന്നതിന് ശേഷം അൽ -നാസർ ക്ലബ് താരങ്ങൾക്കെല്ലാം വലിയ തോതിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്നാണ് അദ്ദേഹം ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുള്ളത്.
“റൊണാൾഡോ ക്ലബ്ബിലേക്ക് വന്നതിന് ശേഷം താരങ്ങളെല്ലാം തീവ്രതയോടെ പരിശീലനം നടത്തുകയും അച്ചടക്കത്തോടെ ഡയറ്റ് പിന്തുടരുകയും ചെയ്യുന്നുണ്ട്.വാസ്തവത്തിൽ പറയുമ്പോൾ റൊണാൾഡോ ടീമിലെത്തിയതിന് പിന്നാലെ താരങ്ങളെല്ലാം ഇപ്പോൾ തടി കുറക്കുകയും മസിലുകൾ ഗൈൻ ചെയ്യുകയും ചെയ്‌തിട്ടുണ്ട് ” ഇവയെല്ലാം റൊണാൾഡോയോടുള്ള താരങ്ങളുടെ ബഹുമാനവും,ആദരവും കൊണ്ടു കൂടിയാണ്.- എന്നാണ് അദ്ദേഹം തന്റെ വാക്കുകളിലൂടെ വ്യക്തമാക്കിയത്.
🚨Jose Blesa (Nutritionist of Al Nassr):
— CristianoXtra (@CristianoXtra_) October 22, 2023
“Since Cristiano Ronaldo arrived at the club, all the players have trained more intensely and followed a stricter diet. In fact, Al-Nassr players now have less fat and more muscles.”
“Cristiano follows the Mediterranean diet, Ronaldo’s… pic.twitter.com/Xwtn4KhoRP
റൊണാൾഡോ വളരെയധികം അച്ചടക്കത്തോടെ തന്നെ ഡയറ്റുകൾ ശ്രദ്ധിക്കുന്ന ഒരു താരമാണ്.വളരെയധികം പ്രോട്ടീനുകളും, വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങളാണ് അദ്ദേഹം തന്റെ ഡയറ്റിൽ ദിവസവും ഉൾപ്പെടുത്തുന്നത്.മധുരമുള്ളതും ഡ്രൈ ഫുഡ്സും, ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും അദ്ദേഹം കഴിക്കാറേയില്ല. അതുതന്നെയാണ് അദ്ദേഹത്തെ 38 വയസ്സ് ഉണ്ടായിട്ട് പോലും 21 കാരന്റെ ശരീരവുമായി ഫുട്ബോൾ ലോകത്ത് മായാജാലം തീർക്കാൻ കഴിയുന്നത്.
റൊണാൾഡോ എന്നെന്നും ആരാധകരുടെ ഹൃദയങ്ങളിൽ നിലനിൽക്കുന്ന ഒരു ഇതിഹാസം മാത്രമായിരിക്കില്ല, മറിച്ച് പുതുതലമുറയിലെ കുട്ടികൾക്കുപോലും വളരെയധികം പാഠങ്ങൾ പഠിക്കാൻ കഴിയുന്ന ഒരു വിദ്യാലയം കൂടിയായിരിക്കും. ഇല്ലായ്മയിൽ നിന്നും വന്ന് ലോകം കീഴടക്കിയ ഇതിഹാസമായി തീർന്ന പറങ്കികളുടെ നായകനായ ക്രിസ്ത്യാനോ റൊണാൾഡോ ലോക ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ മാതൃക പുരുഷൻ കൂടിയാണ്.