നാളെ കൊച്ചിയിലെ JLN സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സിനെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാനെതിരെ കടുത്ത പരീക്ഷണമായിരിക്കും ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരിക.അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിനെതിരെ തോൽവി ഏറ്റുവാങ്ങിയിരുന്നു.
മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ഇവാൻ വുകോമാനോവിച്ച് സംസാരിച്ചു. അഡ്രിയാൻ ലൂണയെയും പരിക്കേറ്റ മറ്റ് കളിക്കാരെയും കുറിച്ചുള്ള ഒരു അപ്‌ഡേറ്റും അദ്ദേഹം നൽകി. ” വലിയ ഗെയിമുകൾ വരുമ്പോഴെല്ലാം ഞങ്ങൾ എല്ലായ്പ്പോഴും റോളർ-കോസ്റ്ററും രസകരമായ നിമിഷങ്ങളും സൃഷ്ടിക്കാൻ ശ്രമിക്കുന്നു, നാളത്തെ മത്സരത്തിൽ നിന്ന് ഞാൻ അത് പ്രതീക്ഷിക്കുന്നു. രണ്ട് ടീമുകളും വിജയിക്കാനായാണ് വരുന്നത്.ഗെയിം വിജയിക്കാനും പട്ടികയിലെ ഒന്നാം സ്ഥാനത്തിനായി പോരാടാനും ആഗ്രഹിക്കുന്നു” ഇവാൻ പറഞ്ഞു.
Ivan Vukomanović 🗣️ “We always try to create some roller coaster or intresting moments during the game so I expect kind of same tomorrow.” #KBFC pic.twitter.com/dgoyBsV8YE
— KBFC XTRA (@kbfcxtra) March 12, 2024
“കഴിഞ്ഞ മത്സരത്തിൽ, ഞങ്ങളുടെ എതിരാളികൾ അവരുടെ സീസണിലെ ഏറ്റവും മികച്ച ഗെയിമുകളിലൊന്ന് കളിച്ചു. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് ബംഗളുരു ആ മത്സരത്തിൽ പുറത്തെടുത്തത്. ബംഗളുരു ഗോൾ നേടുന്നതിന് മുൻപ് ഞങ്ങൾക്ക് സ്കോർ ചെയ്യാവുന്ന സാഹചര്യങ്ങളുണ്ടായിരുന്നു, എന്നാൽ അവസാന ഘട്ടങ്ങളിലെ തീരുമാനങ്ങൾ പാളിപ്പോയി ” ഇവാൻ പറഞ്ഞു.
Ivan Vukomanović 🗣️ “Since we arrived Kerala Blasters was struggling to get 20 points in a season now again I think we reaching level of 30 points where actually it gives us that hope that you can be there you're among the best, that process always takes time.” #KBFC pic.twitter.com/RP9V1dktbU
— KBFC XTRA (@kbfcxtra) March 12, 2024
” ഞാൻ എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സീസണിൽ 20 പോയിൻ്റ് നേടാൻ പാടുപെടുകയായിരുന്നു, ഇപ്പോൾ ഞങ്ങൾ 30 പോയിൻ്റ് ലെവലിൽ എത്തുന്നുവെന്ന് ഞാൻ കരുതുന്നു,മികച്ചവരിൽ ഒരാളാകുമെന്ന പ്രതീക്ഷ ഞങ്ങൾക്ക് നൽകുന്നു , അതിന് സമയമെടുക്കും” ഇവാൻ പറഞ്ഞു.