ലയണൽ മെസ്സി ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവിലേക്ക് അടുക്കുമ്പോൾ അര്ജന്റീന സൂപ്പർ താരത്തെക്കുറിച്ചുള്ള സർ അലക്‌സ് ഫെർഗൂസന്റെ പഴയ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഏത് ടീമിലും കളിക്കാൻ കഴിയുമെന്നും അതേസമയം ലയണൽ മെസ്സിക്ക് അതിനു സാധിക്കില്ലെന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു.
“റൊണാൾഡോയ്ക്ക് മിൽവാൾ, ക്യുപിആർ, ഡോൺകാസ്റ്റർ റോവേഴ്‌സ് എന്നിവയ്ക്കായി കളിക്കാനും ഒരു ഗെയിമിൽ ഹാട്രിക് നേടാനും കഴിയും. മെസ്സിക്ക് അത് ചെയ്യാൻ കഴിയുമെന്ന് എനിക്ക് ഉറപ്പില്ല. മെസ്സി ഒരു ബാഴ്‌സലോണ കളിക്കാരനാണ്”2015-ൽ ഇതിഹാസ മാനേജർ പറഞ്ഞു.റൊണാൾഡോ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, അൽ-നാസർ എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്, തന്റെ ദേശീയ ടീമായ പോർച്ചുഗൽ ഉൾപ്പെടെ എല്ലാ ടീമുകൾക്കുമായി ഹാട്രിക് സ്കോർ ചെയ്തു.
2021-ൽ ബാഴ്‌സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ചേക്കേറിയതിന് ശേഷം ലയണൽ മെസ്സിക്ക് തന്റെ മികവ് പുലർത്താൻ സാധിച്ചിട്ടില്ല.അർജന്റീനിയൻ നിലവിൽ പിഎസ്‌ജി കരാറിന്റെ അവസാന മാസങ്ങളിലാണ്, പുതിയ കരാറിൽ ഇതുവരെ ഒപ്പിട്ടിട്ടില്ല.ഫ്രഞ്ച് ക്ലബ്ബുമായി അദ്ദേഹം കരാർ നീട്ടാൻ സാധ്യതയില്ല.മെസ്സി തന്റെ മുൻ ക്ലബിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാരീസ് ക്ലബ്ബിലേക്ക് മാറിയതിന് ശേഷം 67 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളും 32 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
പിഎസ്‌ജിയിൽ വേണ്ടത്ര സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നതും ചാമ്പ്യൻസ് ലീഗ് തോൽവിക്കു പിന്നാലെ ആരാധകർ തനിക്കെതിരെ തിരിഞ്ഞതുമെല്ലാം മെസിയുടെ മനസ് മടുപ്പിക്കുന്ന കാര്യങ്ങളാണ്. അതാണ് താരത്തിന് ഫ്രാൻസിൽ തുടരാൻ താല്പര്യമില്ലാത്തതിന്റെ പ്രധാന കാരണവും. അതിനിടയിൽ ലയണൽ മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.സാമ്പത്തിക പ്രതിസന്ധികളുടെ ഇടയിലും ബാഴ്‌സലോണ മെസിക്കായി ശ്രമം നടത്തുന്നുണ്ടെന്നത് ശുഭസൂചനയാണ്. ബാഴ്‌സയിലേക്ക് തിരിച്ചു വരാൻ തന്റെ പ്രതിഫലം വെട്ടിക്കുറക്കാനും മെസി തയ്യാറാണ്.
🎙️“Ronaldo could play for Millwall, QPR, or Doncaster Rovers and score a hat trick in a game. I’m not sure Messi could do it. I think Messi’s a Barcelona player.” 🇵🇹🇦🇷
— Football Talk (@FootballTalkHQ) April 6, 2023
-Sir Alex Ferguson on Ronaldo v Messi debate in 2015 pic.twitter.com/vTlrw1gdBP
സ്‌പോൺസർഷിപ്പ് കരാറുകൾ വഴി മെസിയെ സ്വന്തമാക്കാനുള്ള പണം സ്വരൂപിക്കാനാണ് ബാഴ്‌സലോണ നേതൃത്വം നീക്കങ്ങൾ നടത്തുന്നത്. ബാഴ്‌സ താരമായിരുന്ന കാലത്ത് 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകളും 303 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.