2 ദിവസത്തിനുള്ളിൽ മൂന്ന് വിദേശ താരങ്ങളടക്കം ആറ് താരങ്ങൾ ബ്ലാസ്റ്റേഴ്സിനെ വിട്ടു പോയി, ക്ലബ്ബ് പ്രതിസന്ധിയിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-2024 സീസൺ സെപ്റ്റംബർ മാസം തുടങ്ങാൻ ഒരുങ്ങവേ ഇപ്രാവശ്യം കപ്പ്‌ അടിക്കണമെന്ന വാശിയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിനെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. അതിന് മുൻപായി ട്രാൻസ്ഫർ വിൻഡോയിൽ മികച്ച സൈനിങ് നടത്താനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ചെയുന്നുണ്ട്.

ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ വിദേശ സൈനിങായി ഏഷ്യൻ കോട്ടയിലെ വിദേശ താരമായി ജോഷുവ സൊറ്റീരിയോയെ ടീമിൽ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ താരങ്ങളെയും ടീമിലെത്തിക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ സജീവമായി നടത്തുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് താരം സുബാഷിഷ് ബോസ്, എഫ്സി ഗോവ താരം ഐബൻ തുടങ്ങിയ താരങ്ങളെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്‌സ് ടീം വിട്ടുപോകുന്ന താരങ്ങൾ ആരൊക്കെയാണെന്ന് ഒഫീഷ്യൽ ആയി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായുള്ള കരാർ അവസാനിച്ചുകൊണ്ട് ഫ്രീ ഏജന്റായി ക്ലബ്‌ വിടുന്ന അഞ്ച് താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്. മൂന്നു വിദേശ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിനോട്‌ വിട പറയുന്നത്, ഒരു സീസൺ മാത്രം ബ്ലാസ്റ്റേഴ്സിൽ കളിച്ചവരാണ് ഈ മൂന്നു വിദേശ താരങ്ങളും.

നേരത്തെ നായകൻ ജെസൽ ടീം വിടുന്ന കാര്യം അറിയിച്ച ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ മുഹീത് ഖാൻ, കബ്ര എന്നീ ഇന്ത്യൻ താരങ്ങളും ടീം വിടുന്നതായി അറിയിച്ചു. വിദേശ താരങ്ങളിൽ സ്പാനിഷ് താരമായ വിക്ടർ മോംഗിൽ, ഉക്രൈനിയൻ താരം ഇവാൻ കലിയൂഷ്നി, ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു എന്നീ താരങ്ങളാണ് ടീം വിടുന്നത്.

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒരുപാട് താരങ്ങൾ ടീം വിടുന്നുണ്ടെങ്കിലും പകരം മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വിദേശ താരങ്ങൾക്ക് വേണ്ടിയും ബ്ലാസ്റ്റേഴ്‌സ് സജീവമായി തിരച്ചിൽ നടത്തുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

Rate this post
Kerala Blasters