പിഎസ്ജി പ്രതിരോധത്തിലേക്ക് തകർപ്പൻ താരത്തെയെത്തിച്ചു, പക്ഷെ കളിക്കണമെങ്കിൽ അടുത്ത സീസൺ വരെ കാത്തിരിക്കേണ്ടിവരും
ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയുമായി കരാറൊപ്പിട്ടുവെന്നു സ്ഥിരീകരിച്ച് ഇന്റർമിലാന്റെ പ്രതിരോധതാരമായ മിലൻ സ്‌ക്രിനിയർ. ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായ താരം നിലവിൽ പിഎസ്‌ജിയുമായി പ്രീ കോൺട്രാക്റ്റാണ് ഒപ്പിട്ടിരിക്കുന്നത്. ഇതു പ്രകാരം സ്ലോവാക്യൻ താരത്തിന് ഈ സീസൺ അവസാനിച്ചതിനു ശേഷം ജൂണിൽ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ കഴിയും.
സ്‌ക്രിനിയർ കരാറൊപ്പിട്ടുവെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് താരം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. അതേസമയം നിലവിൽ പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ട താരത്തെ ജനുവരിയിൽ തന്നെ ടീമിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് പിഎസ്‌ജി. ഇതിനായി അവർ ഇന്റർ മിലാനുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
പ്രതിരോധത്തിൽ തിരിച്ചടികൾ നേരിടുന്ന ടീമാണ് പിഎസ്‌ജി. മുന്നേറ്റനിരയിലെ മൂന്നു താരങ്ങളും പ്രതിരോധത്തെ സഹായിക്കുന്നത് കുറവാണെന്നിരിക്കെ അതിനെ മറികടക്കാൻ വെറ്ററൻ താരമായ റാമോസ് അടക്കമുള്ളവർ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ യൂറോപ്പിലെ മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ സ്‌ക്രിനിയർ ടീമിലെത്തുന്നത് പിഎസ്‌ജിക്ക് വലിയ ഊർജ്ജം തന്നെയാണ്.
96th minute, in-between Sergio Ramos and Marquinhos, takes it round the best keeper in the world in Donnarumma, and slots it home.
— ryley (@_ryleyjack) January 29, 2023
No They/Them Pronouns, he is HIM. pic.twitter.com/0oXEZ11Ojc
സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ പിഎസ്‌ജി ലോകകപ്പിനു ശേഷം അത്ര മികച്ച ഫോമിലല്ല കളിക്കുന്നത്. ചാമ്പ്യൻസ് ലീഗ് നേടുകയെന്ന സ്വപ്‌നം നടപ്പിലാക്കാൻ ജനുവരിയിൽ പുതിയ താരങ്ങളെ അവർക്ക് വേണമെന്നതിൽ സംശയമില്ല. സ്‌ക്രിനിയർ ജനുവരിയിൽ തന്നെ ടീമിലേക്കെത്തിയാൽ അത് ഫ്രഞ്ച് ക്ലബിന് സീസണിൽ മുന്നേറാൻ സഹായകമായിരിക്കും.
Milan Škriniar confirms: “Yes, it’s true — I have signed with PSG”. 🚨🔵🔴 #PSG
— Fabrizio Romano (@FabrizioRomano) January 29, 2023
“I’m waiting for the clubs to reach an agreement”, Škriniar added in interview reported by Futbolsfz.
Škriniar has signed free agent deal for June — but PSG want to anticipate the move in January. pic.twitter.com/KFLxVcIXmF
അതേസമയം താരത്തെ ഇന്റർ മിലാൻ വിട്ടുകൊടുക്കുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സീസണിൽ സീരി എയിൽ ടോപ് ഫോറിനായി വലിയ പോരാട്ടമാണ് നടന്നു കൊണ്ടിരിക്കുന്നത്. അതിനിടയിൽ ടീമിലെ ഏറ്റവും മികച്ച പ്രതിരോധതാരത്തെ ഇന്റർ മിലാൻ വിട്ടുകൊടുക്കാനിടയില്ല. ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയ ടീം കൂടിയാണ് ഇന്റർ മിലാൻ.