‘ചിലപ്പോൾ എനിക്ക് ബ്രസീലിന്റെ എതിരാളികളോട് സഹതാപം തോന്നുന്നു’ : കാസെമിറോ |Qatar 2022 |Brazil

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീൽ സെർബിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് സ്വിറ്റ്സർലൻഡിനും കാമറൂണിനുമെതിരായ ബ്രസീലിന്റെ അടുത്ത രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ സൂപ്പർ താരം നെയ്മറിന് നഷ്ടമാവും. എന്നാൽ നെയ്മറിന് പകരം നാളത്തെ മത്സരത്തിൽ ആരിറങ്ങും എന്നത് അവ്യക്തമായി തുടരുകയാണ്.

എന്നാൽ പരിക്കേറ്റ നെയ്മറിന് പകരം റയൽ മാഡ്രിഡ് യുവ താരം റോഡ്രിഗോയെ ഇറക്കണമെന്ന് കാസെമിറോ അഭിപ്രയാപ്പെട്ടു.എന്നാൽ 21 കാരനായ റോഡ്രിഗോയിൽ സെലെക്കാവോ ഒരു പുതിയ പ്രതിഭയെ കാണുന്നുണ്ടെന്ന്‌ കാസെമിറോ പറയുന്നു. “റോഡ്രിഗോ എന്റെ കണ്ണുകളെ പ്രകാശിപ്പിച്ചു. അവൻ ഒരു താരമാണ്,ദൈവം അദ്ദേഹത്തിന് ഫുട്ബോൾ കളിക്കാനുള്ള സമ്മാനം നൽകി. അവൻ കളിക്കുന്നത് കാണുന്നത് വളരെ മനോഹരമാണ്” ദോഹയിലെ ബ്രസീലിന്റെ പരിശീലന കേന്ദ്രത്തിൽ നിന്നും കാസെമിറോ പറഞ്ഞു.

റോഡ്രിഗോ സാധാരണയായി വിങ്ങുകളിലോ സെന്റർ ഫോർവേഡ് ആയോ ആണ് കളിക്കാറുള്ളത്.എന്നാൽ നെയ്മറുടെ നമ്പർ 10 റോൾ ഉൾപ്പെടെ ഫോർവേഡ് പൊസിഷനുകളിൽ എവിടെയും കളിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ക്ലബിലും അന്താരാഷ്ട്ര തലത്തിലും അദ്ദേഹത്തിന്റെ പരിശീലകർ പറയുന്നുണ്ട്.വെസ്റ്റ് ഹാമിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ലൂക്കാസ് പക്വെറ്റയാണ് കാസെമിറോയെ ആകർഷിച്ച മറ്റൊരാൾ. “ദേശീയ ടീമിനൊപ്പം ഏറ്റവും കൂടുതൽ പുരോഗതി കണ്ട കളിക്കാരനാണ് പാക്വെറ്റ. മോഡേൺ മിഡ്ഫീൽഡറായ താരത്തിന് ഫാൾസ് 9 പൊസിഷനിലും തിളങ്ങാൻ സാധിക്കും. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഒരു ഭാഗ്യമാണ്” കാസീമിറോ പറഞ്ഞു.

“ഞങ്ങൾ നെയ്‌മറെക്കുറിച്ച് സംസാരിക്കുന്നത് തുടരുകയാണെങ്കിൽ, അവൻ എന്ന കളിക്കാരനെക്കുറിച്ച് ഞങ്ങൾ ദിവസങ്ങളോളം സംസാരിക്കും.അദ്ദേഹം ടീമിന്റെ താരമാണ്, ഒരു വ്യത്യാസം വരുത്തുന്നയാളാണ്.എന്നാൽ ഞങ്ങൾക്ക് മറ്റ് മികച്ച കളിക്കാരുണ്ട്. ഞങ്ങളുടെ പക്കലുള്ള നിരവധി ഓപ്ഷനുകൾ കണക്കിലെടുക്കുമ്പോൾ ചിലപ്പോൾ എനിക്ക് എതിരാളികളോട് സഹതാപം തോന്നുന്നു.” കാസെമിറോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.സെർബിയക്കാർക്കെതിരെ കണങ്കാലിന് പരിക്കേറ്റ ഫുൾ ബാക്ക് ഡാനിലോ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങുന്നത്.39 കാരനായ വെറ്ററൻ ഡാനി ആൽവസ് മാത്രമാണ് റൈറ്റ് ബാക്ക് ലഭ്യമായിട്ടുള്ളത്. ഘാനയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡ് സെന്റർ ബാക്ക് എഡർ മിലിറ്റാവോയെ ഫുൾ ബാക്കായി ടിറ്റെ പരീക്ഷിച്ചിരുന്നു.

Rate this post
BrazilFIFA world cupNeymar jrQatar2022