ബാഴ്സയുടെ കൗമാര വിസ്മയം ആദ്യമായി സ്പാനിഷ് ടീമിൽ, പോർച്ചുഗലിനെതിരായ സ്ക്വാഡ് പ്രഖ്യാപിച്ചു

പോർച്ചുഗലിനെതിരായ സൗഹൃദ മത്സരത്തിനുള്ള സ്പാനിഷ് ടീം പ്രഖ്യാപിച്ചപ്പോൾ ബാഴ്സലോണയുടെ കൗമാര വിസ്മയമായ അൻസു ഫാറ്റി ടീമിലിടം പിടിച്ചു. ഇതിനു പുറമേ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തുന്ന വോൾവ്സ് മുന്നേറ്റനിര താരം അഡമ ട്രയോറയും ടീമിലിടം നേടിയിട്ടുണ്ട്. അത്ലറ്റികോ സ്ട്രൈക്കർ മൊറാട്ടയെ എൻറിക്വ ഒഴിവാക്കി.

ഡി ഗിയ, കെപ, ഉനെ സിമൺ എന്നിവരാണ് ഗോൾവല കാക്കുന്നത്. റാമോസ്, കർവാഹാൾ, റിഗ്വിലിയോൺ, പൗ ടോറസ്, ജീസസ് നവാസ്, ഡീഗോ ലൊറന്റ, എറിക് ഗാർസിയ, ഗയ എന്നിവരാണ് ടീമിലിടം നേടിയ പ്രതിരോധ താരങ്ങൾ.

മധ്യ നിരയിൽ ലീപ്സിഗ് താരമായ ഡാനി ഓൾമോ, ബാഴ്സ താരം ബുസ്ക്വസ്റ്റ്സ് എന്നിവർക്കു പുറമേ റോഡ്രിഗോ, ഫാബിയൻ, തിയാഗോ, മൈക്കൽ മെരിനോ, ഓസ്കാർ റോഡ്രിഗസ് എന്നിവരാണ് മധ്യനിരയിൽ കളിക്കുക. മുന്നേറ്റ നിരയിൽ റോഡ്രിഗോ, ഒയാർസാബാൽ, ട്രയോറെ, അസെൻസിയോ, ഫാറ്റി, ഫെറൻ ടോറസ് എന്നിവരും ഇറങ്ങും.

കൊറോണ പ്രതിസന്ധിക്കു ശേഷം നടക്കുന്ന ആദ്യത്തെ രാജ്യാന്തര സൗഹൃദ മത്സരമാണ് പോർച്ചുഗലും സ്പെയിനും തമ്മിൽ നടക്കുന്നത്. ഒക്ടോബർ ഏഴിനാണ് മത്സരം.

Rate this post