മൊറാട്ടയുടെ ഗോളിൽ സ്പെയിൻ ഖത്തറിലേക്ക് ; ക്രോയേഷ്യയും ഖത്തർ ഉറപ്പിച്ചു ; തകർപ്പൻ ജയത്തോടെ ജർമ്മനി

ആൽവാരോ മൊറാട്ട വീണ്ടും രക്ഷകനായി, ഖത്തർ ലോകകപ്പിന് യോഗ്യത നേടി സ്‌പെയിൻ. 86 ആം മിനിറ്റിലാണ് സ്വീഡന്റെ തോൽവിക്ക് വഴിവെച്ച ഏക ഗോൾ മൊറാട്ടസ്വന്തമാക്കുന്നത്. ഗ്രൂപ്പിൽ ബിയിൽ എട്ട് മത്സരങ്ങളിൽ നിന്ന് 19 പോയിന്റ്സമ്പാദ്യവുമായാണ് സ്പാനിഷ് പട ലോകകപ്പ് ബെർത്ത് കരസ്ഥമാക്കിയത്. 15 പോയിന്റോടെ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സ്വീഡൻ പ്ലേ ഓഫിന് അർഹത നേടി. ലോകകപ്പ് യോഗ്യത നേടാൻ അവസാന മത്സരത്തിൽ സ്പെയിനിന് സമനില മതിയായിരുന്നെങ്കിൽ സ്വീഡന് ജയം അത്യാവശ്യമായിരുന്നു.

70 ശതമാനത്തിൽ അധികം പന്ത് കൈവശം വച്ച ലൂയിസ് എൻറിക്വയുടെ ടീം തന്നെയാണ് മത്സരത്തിൽ കൂടുതൽ അവസരങ്ങളും സൃഷ്ടിച്ചത്.ഗോൾ മാത്രം ഒഴിഞ്ഞു നിന്നപ്പോൾ രണ്ടാം പകുതിയിൽ സ്‌പെയിൻ അൽവാരോ മൊറാറ്റയയെയും സ്വീഡൻ സാൾട്ടൻ ഇബ്രമവോച്ചിനെയും കൊണ്ടു വന്നു. 86 മത്തെ മിനിറ്റിൽ ഇതിനു ഫലം സ്‌പെയിനിന് ലഭിച്ചു. ഡാനി ഓൽമയുടെ ഷോട്ടിൽ ബാറിൽ തട്ടി മടങ്ങിയപ്പോൾ ലഭിച്ച റീ ബൗണ്ട് ലക്ഷ്യത്തിൽ എത്തിച്ച മൊറാറ്റ സ്പാനിഷ് ടീമിന് ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് സമ്മാനിച്ചു. പരാജയത്തോടെ സ്വീഡന് ലോകകപ്പ് ജയിക്കണം എങ്കിൽ പ്ലെ ഓഫ് കടമ്പ കടക്കണം

ഇതിനകം ലോകകപ്പ് യോഗ്യത നേടിയ ജർമ്മനി ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അർമേനിയയെ പരാജയപ്പെടുത്തി.ധ്യനിര താരം ഇൽകെ ഗുണ്ടോഗൻ രണ്ട് ഗോളുകൾ നേടി, കോച്ച് ഹാൻസി ഫ്ലിക്കിന് കീഴിൽ തുടർച്ചയായ ഏഴാം ജയമായിരുന്നു ഇത്.പരുക്ക്, സസ്‌പെൻഷൻ, COVID-19 ക്വാറന്റൈൻ എന്നിവയിലൂടെ ഒരു ഡസൻ കളിക്കാർ ഇല്ലാതെയാണ് ജർമനി ഇന്നിറങ്ങിയത്.വ്യാഴാഴ്ച ലിച്ചെൻ‌സ്റ്റൈനെ 9-0ന് തോൽപ്പിച്ച ടീമിൽ ആറ് മാറ്റങ്ങൾ വരുത്തിയാണ് ജർമ്മനി ഇറങ്ങിയത്.ഗുൻഡോഗന് പുറമെ കൈ ഹാവെർട്‌സ്,ജൊനാസ് ഹോഫ്മാൻ എന്നിവരാണ് ജർമനിയുടെ മറ്റു ഗോളുകൾ നേടിയത്.ഹെൻറിഖ് മഖിതാര്യന്റെ പെനാൽറ്റിയിലൂടെ അർമേനിയ ആശ്വാസ ഗോൾ നേടി.

2018 ലോകകപ്പിലെ രണ്ടാംസ്ഥാനക്കാരായ ക്രൊയേഷ്യ ഖത്തർ ലോകകപ്പിന് യോഗ്യത നേടി. നിർണായക പോരാട്ടത്തിൽ റഷ്യ ഉയർത്തിയ വെല്ലുവിളി അതിജീവിച്ചാണ് ലുക്ക മോഡ്രിച്ചും സംഘവും ലോകകപ്പ് ബെർത്ത് സ്വന്തമാക്കിയത്. റഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രൊയേഷ്യ തോൽപ്പിച്ചത്.ഒരു റഷ്യൻ സെൽഫ് ഗോളാണ് ക്രൊയേഷ്യക്ക് വിജയം നൽകിയത്. മത്സരത്തിന്റെ 81ആം മിനുട്ടിൽ ആയിരുന്നു സെൽഫ് ഗോൾ.പോയിന്റുമായി റഷ്യ രണ്ടാമത്തെത്തി. നേരിട്ടുള്ള യോഗ്യത കിട്ടിയില്ലെങ്കിലും റഷ്യ പ്ലേ ഓഫിന് അർഹത നേടിയിട്ടുണ്ട്. 14 പോയിന്റ് വീതം കരസ്ഥമാക്കിയ സ്ലോവാക്കിയയുടെയും സ്ലൊവീനിയയുടെയും ലോകകപ്പ് മോഹങ്ങൾ അവസാനിച്ചു.

Rate this post