മെസ്സിക്കെതിരെ സ്പെയിൻ ഗവണ്മെന്റ രംഗത്തുവന്നപ്പോൾ! “ശാസ്ത്രത്തിനാണ് സത്യത്തിൽ ഇത്രയും തുക നൽകേണ്ടത്.”

ബാഴ്‌സലോണ ഇതിഹാസം ലയണൽ മെസ്സിയുടെ കരാർ പുറത്തു വന്നതോടെ ജോസ് മാനുവൽ റോഡ്രിഗസ് യുറിബസ് ആശയ കുഴപ്പത്തിലാണ്. അർജന്റീനയുടെ കപ്പിത്താന് ബാഴ്‌സലോണ നൽകുന്ന ശമ്പളത്തിൽ സ്പെയിനിന്റെ സാംസ്കാരിക-കായിക മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.

കോവിഡ് 19 ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ക്ലബ്ബുകളിൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലാ ലീഗാ വമ്പന്മാരായ എഫ്.സി.ബാഴ്‌സിലോണയും സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിയിട്ടുണ്ട്.

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് നിലവിൽ ബാഴ്‌സിലോണയ്ക്ക് ഏകദേശം 1 ബില്യന്റെ അടുത്തു വരുന്ന കടമുണ്ട്.

“നമ്മുക്ക് ഇപ്പോൾ ഒരു പ്രശ്നത്തെ നേരിടാനുണ്ട്.” യൂരിബസ് ടെലിമാഡ്രിഡിനോട് പറഞ്ഞു. “കാര്യങ്ങളെ എതിർ ദിശയിൽ നിന്നും നാം കാണേണ്ടതുണ്ട്.”

“ഇത്രയും തുക ചിലവഴിക്കേണ്ടത് ശാസ്ത്രത്തിലാണ്…പിന്നെ ഫുട്‌ബോളിലും.”

സ്പെയിൻ മന്ത്രി ശമ്പളത്തിൽ പരിധികൾ നിർണയിക്കുന്നതിൽ വിശ്വസിക്കുന്നില്ല, പ്രത്യേകിച്ചു മുതലാളിത്ത്വ സമ്പദ് വ്യവസ്ഥ ആഗോള കമ്പോളത്തെ ഭരിക്കുന്ന ഈ സമയത്ത്. പക്ഷെ സമൂഹത്തിന്റെ ധാർമിക വശം നോക്കുമ്പോൾ 4 വർഷം കൊണ്ട് ഒരു വ്യക്തിക്ക് 555 മില്യൺ യൂറോ ലഭിക്കുക എന്നത് നല്ലതല്ല, അദ്ദേഹം വ്യക്തമാക്കി.

“നാം എല്ലാത്തിനും വിപരീതമായിട്ടാണ് പ്രവർത്തിക്കുന്നത്.”

“നാം ഇപ്പോൾ സി.എസ്.ഡി, ലാ ലീഗാ, ആർ.എഫ്.ഈ.എഫുമായി ഒരു ധാരണയിലെത്തിയിട്ടുണ്ട്. ടെലിവിഷന്റെ വിതരണ പകർപ്പുകൾ ചെറിയ ക്ലബ്ബുകളെ ഏല്പിച്ചിരിക്കുകയാണ്.”

Rate this post
BarcelonaFc BarcelonaLionel Messi