റോൾ അതാണെങ്കിൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചു വരില്ല :ആൽബർട്ട് മസ്നൗ

ലയണൽ മെസ്സി അടുത്ത സീസണിൽ എവിടെ കളിക്കും എന്നുള്ളത് ഇപ്പോൾ തന്നെ ആളുകൾ ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. കാരണം മെസ്സിയുടെ ക്ലബ്ബുമായുള്ള കരാർ അടുത്ത വർഷത്തിൽ അവസാനിക്കും. മെസ്സി കരാർ പുതുക്കിക്കൊണ്ട് പിഎസ്ജിയിൽ തന്നെ തുടരുമോ അതല്ല, മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.

മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സക്ക് താല്പര്യം ഉണ്ട്.ബാഴ്സ പ്രസിഡന്റ്, ബാഴ്സ വൈസ് പ്രസിഡന്റ്,ബാഴ്സയുടെ പരിശീലകൻ,ഇവരൊക്കെ തന്നെയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. മെസ്സിയെ തിരികെ എത്തിക്കാനുള്ള സാമ്പത്തികപരമായ എല്ലാ തടസ്സങ്ങളും നീങ്ങിയിട്ടുണ്ട്. തീരുമാനം എടുക്കേണ്ടത് മെസ്സി മാത്രമാണ്.

എന്നാൽ കാറ്റലൻ മാധ്യമമായ സ്പോർട്ടിന്റെ ഫുട്ബോൾ നിരീക്ഷകനായ ആൽബർട്ട് മസ്നൗ ഈ വിഷയത്തിൽ ചില അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് ബാഴ്സയിൽ സെക്കൻഡറി റോൾ വഹിക്കാൻ മെസ്സി വരില്ലെന്നും പ്രൈമറി റോൾ വാഗ്ദാനം ചെയ്താൽ മാത്രമേ മെസ്സി വരികയുള്ളൂ എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

‘ സെക്കൻഡറി റോൾ അംഗീകരിച്ചുകൊണ്ട് ലയണൽ മെസ്സി ബാഴ്സയിലേക്ക് വരുമെന്ന് ആരും കരുതണ്ട.ഇതെന്നെ ചിരിപ്പിക്കുകയാണ് ചെയ്യുന്നത്.സെക്കൻഡറി റോളിൽ കളിക്കാൻ വേണ്ടി ഒരിക്കലും മെസ്സി ബാഴ്സയിലേക്ക് വരില്ല. കാരണം അദ്ദേഹം ഇപ്പോഴും അർജന്റീനയുടെയും പിഎസ്ജിയുടെയും ഏറ്റവും മികച്ചതാരമാണ്. യൂറോപ്പിൽ കൂടുതൽ ഗോളുകൾ നേടാനും അസിസ്റ്റുകൾ നേടാനും ചാൻസുകൾ ക്രിയേറ്റ് ചെയ്യാനും ഇപ്പോഴും മെസ്സിക്ക് സാധിക്കുന്നുണ്ട്. അങ്ങനെയൊരു താരം സെക്കൻഡറി റോളിൽ കളിക്കാൻ തയ്യാറാവില്ല ‘ മസ്നൗ പറഞ്ഞു.

35 വയസ്സായെങ്കിലും മെസ്സിയുടെ പ്രകടന മികവിന് ഒരു പ്രശ്നവും പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ മെസ്സിക്ക് ദീർഘ കാലം ഏത് ക്ലബ്ബിന്റെയും സ്റ്റാർട്ടിങ് നിലവിൽ കളിക്കാനുള്ള കപ്പാസിറ്റിയുണ്ട്.ബാഴ്സയിൽ ആണെങ്കിലും മെസ്സി അർഹിക്കുന്ന ഒരു സ്ഥാനം അദ്ദേഹത്തിന് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Rate this post
Fc BarcelonaLionel MessiPsg