സിരി എ യിൽ നിന്നും സ്പാനിഷ് മിഡ്ഫീൽഡറെ സ്വന്തമാക്കാൻ പിഎസ്ജി |PSG

ഇൻസൈൻ, കൗലിബാലി, മെർട്ടെൻസ്, ഓസ്പിന തുടങ്ങിയ പ്രധാന താരങ്ങളെ നഷ്ടപ്പെട്ട നാപ്പോളി ഉടൻ തന്നെ ഫാബിയൻ റൂയിസിനോടും വിടപറയും. മുൻ ബെറ്റിസ് കളിക്കാരന്റെ കരാർ 2023-ൽ അവസാനിക്കും ഇത് പുതുക്കാനുള്ള പദ്ധതികൾ അവസാനിച്ചിരിക്കുകയാണ്.കൂടാതെ നിരവധി പ്രമുഖ ക്ലബ്ബുകൾ അദ്ദേഹത്തെ ഒരു സ്വതന്ത്ര ഏജന്റായി എടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു വന്നിരുന്നു. അക്കൂട്ടത്തിൽ റയൽ മാഡ്രിഡും പിഎസ്ജി യും ഉൾപ്പെടുന്നു.

2018-ൽ ഫാബിയാനെ നാപ്പോളിയിലേക്ക് കൊണ്ടുപോകുന്നതിന് ഉത്തരവാദിയായ കാർലോ ആൻസലോട്ടിക്ക് താരത്തിനോട് ഇപ്പോഴും വലിയ താല്പര്യമാണുള്ളത്. അടുത്ത വർഷം കരാർ അവസാനിക്കുമ്പോൾ ഫ്രീ ഏജന്റ് ആയി ടീമിലെത്തിക്കാനുള്ള പദ്ധതിയാണ് റയലിനുളളത്. എന്നാൽ നാപോളി എന്തുവിലകൊടുത്തും ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.കളിക്കാരനെ സ്വതന്ത്ര ഏജന്റായി നഷ്ടപ്പെടുത്തുന്നതിനുപകരം ഇപ്പോൾ വിൽക്കുക എന്ന ആശയവുമായി ഇറ്റലിക്കാർ താൽപ്പര്യമുള്ള നിരവധി ക്ലബ്ബുകളുമായി സംസാരിക്കാൻ തുടങ്ങി.

ഇറ്റാലിയൻ സ്‌പോർട്‌സ് ദിനപത്രമായ കൊറിയർ ഡെല്ലോ സ്‌പോർട്ട് റിപ്പോർട്ട് അനുസരിച്ച സ്പാനിഷ് താരം പിഎസ്ജിയിലേക്ക് അടുക്കുകയാണ്.ഏകദേശം 25 ദശലക്ഷം യൂറോയുടെ ഇടപാടിലായിരിക്കും റൂയിസ് ഫ്രാൻസിലെത്തുക.ഫബിയാൻ റൂയിസുമായി വ്യക്തിഗത കരാറിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നുണ്ട്.നിലവിൽ അർജന്റീനയുടെ മധ്യനിരതാരമായ ലിയാർനാടോ പേരെടെസ് യുവന്റസിലേക്ക് ചേക്കേറിയേക്കും എന്ന വാർത്തകൾക്കിടയിലാണ് പിഎസ്ജി പുതിയ താരവുമായി ധാരണയിൽ എത്തുന്നത് ഇതോടെ അർജന്റീന താരം ക്ലബ്ബ് വിട്ടേക്കുമെന്ന് തന്നെയാണ് സൂചന.

യുവന്റസുമായി ധാരണയിൽ എത്തിയതായി പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.അർജന്റീനക്ക് ലോകകപ്പിൽ നിർണായക താരമായെക്കാവുന്ന പെരെടെസ് കൂടുതൽ പ്ലെയിങ് ടൈം ആഗ്രഹിച്ചു തന്നെയാണ് യുവന്റസിലേക്ക് ചേക്കേറുന്നത്.റെനാറ്റോ സാഞ്ചേസ് ,വിറ്റിനോ എന്നിവർക്ക് ശേഷം പാരിസിൽ എത്തുന്ന മൂന്നാമത്തെ മധ്യനിര താരമാകും റൂയിസ്.

ഫാബിയൻ ഒഴിഞ്ഞാൽ പകരക്കാരനെ തേടുകയാണ് നാപോളി സ്‌പോർട്‌സ് ഡയറക്ടർ ഡേവിഡ് ജിയൂന്റോളി. അന്റോണിൻ ബരാക്കും ജിയോവാനി ലോ സെൽസോയുമാണ് ആദ്യം പരാമർശിക്കപ്പെട്ട രണ്ട് പേരുകൾ. അവന്റെ കാലിബറിന് പകരക്കാരനെ കണ്ടെത്തുന്നത് (ഒലോസിപ്പിന്റെ അഭിപ്രായത്തിൽ, കഴിഞ്ഞ സീസണിൽ ടീമിന്റെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു ഫാബിയൻ) എളുപ്പമല്ല.