ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ വെച്ച് നടക്കുന്ന സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീന ഓസ്ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരെ ലയണൽ മെസ്സി കളിക്കുന്നത് കാണണമെങ്കിൽ ചൈനീസ് ഫുട്ബോൾ ആരാധകർ $680 വരെ ചെലവഴിക്കേണ്ടിവരുമെന്ന് സംഘാടകർ അറിയിച്ചു.
ഏകദേശം 56,000 ഇന്ത്യൻ രൂപയാണ് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക്.ജൂൺ 15-ന് 68,000 പേരെ ഉൾക്കൊള്ളുന്ന വർക്കേഴ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഖത്തർ ലോകകപ്പിന്റെ അവസാന 16 ലെ അർജന്റീനയുടെയും ഓസ്ട്രേലിയയുടെയും മീറ്റിംഗിന്റെ പുനരാവിഷ്കാരമാണ്. ആ മത്സരത്തിൽ അർജന്റീന 2-1 ന് വിജയിക്കുകയും ലോകകപ്പ് ഉയർത്തുകയും ചെയ്തു.580 യുവാൻ ($82) മുതൽ 4,800 യുവാൻ വരെയുള്ള ടിക്കറ്റുകൾ ജൂൺ 5, 8 തീയതികളിൽ രണ്ട് ബാച്ചുകളിലായി വിൽപ്പനയ്ക്കെത്തുമെന്ന് സംഘാടകർ അറിയിച്ചു.
മെസിയെ കാത്ത് നിരവധി ആരാധകർ ഇവിടെയുണ്ടെങ്കിലും ഇത്രയും വില ടിക്കറ്റിന് വേണ്ടിയിരുന്നില്ല എന്നാണ് പലരും പറയുന്നത്.2017ന് ശേഷം മെസ്സിയുടെ ആദ്യ ചൈന സന്ദർശനമാണിത്.വൻ സുരക്ഷാ നടപടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് കാണികൾ തിരിച്ചറിയൽ രേഖഖൾ നൽകേണ്ടതുണ്ട്.ഇന്ന് ലയണൽ തന്റെ അവസാന മത്സരം പാർക്ക് ഡെസ് പ്രിൻസസിൽ കളിക്കുമെന്ന് പാരീസ് സെന്റ് ജെർമെയ്ൻ സ്ഥിരീകരിച്ചതിന് ശേഷം എല്ലാ കണ്ണുകളും ഇതിഹാസ സ്ട്രൈക്കറുടെ ഭാവിയിലാണ്.
മെസ്സി ബാഴ്സലോണയിലേക്കോ അൽ-ഹിലാലിലേക്ക് മാറുമെന്നോ ഉള്ള അഭ്യൂഹങ്ങൾക്കിടയിലാണ്.35-കാരനായ മെസി 2021-22 സീസണിലാണ് പിഎസ്ജിയിലേക്കെത്തുന്നത്. ക്ലബിനായി രണ്ട് സീസണുകളിൽ നിന്ന് 74 മത്സരങ്ങൾ കളിച്ച മെസി 32 ഗോളും നേടി. പിഎസ്ജിയുടെ രണ്ട് ഫ്രഞ്ച് ലീഗ് കിരീടങ്ങളിൽ മെസി പങ്കാളിയായിരുന്നു. എന്നാൽ മെസി വന്നെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പിഎസ്ജിക്ക് സാധിച്ചില്ല.
Football fans decry $680 ticket fee to see Messi in Chinahttps://t.co/pqwvIGa2Yg
— Vanguard Newspapers (@vanguardngrnews) June 2, 2023
വലിയ പ്രതീക്ഷകളോടെയാണ് പിഎസ്ജി മെസിയെ കൊണ്ടുവന്നത്. എന്നാൽ ക്ലബുമായി പൊരുത്തപ്പെടാൻ പലപ്പോഴും മെസിക്ക് സാധിക്കാതെ വന്നു. പലവിധ കാരണങ്ങളാൽ മെസി പിഎസ്ജിയിൽ അസംതൃപ്തിനായിരുന്നു. ഈ സാഹചര്യത്തിലാണിപ്പോൾ മെസിയുടെ ക്ലബ് വിടൽ.