പ്രിമിയർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ വിജയം നേടി ചെൽസി. ഇന്ന് ലൂറ്റൺ ടൗണിനെ നേരിട്ട ചെൽസി എതിരില്ലാത്ത 3 ഗോളുകൾക്കാണ് വിജയിച്ചത്. പോച്ചറ്റിഞ്ഞോയ്ക്ക് കീഴിൽ ചെൽസിയുടെ ആദ്യ വിജയമാണിത്. റഹീം സ്റ്റെർലിംഗ് ഇരട്ട ഗോളും അസിസ്റ്റുമായി നീലപ്പടയ്ക്ക് വേണ്ടി തിളങ്ങി.
മത്സരത്തിന്റെ 17 ആം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെ സ്റ്റെർലിംഗ് ആദ്യ ഗോൾ നേടി. 69 ആം മിനുട്ടിൽ ഗുസ്തോയുടെ പാസ്സിൽ സ്റ്റെർലിംഗ് വീണ്ടും വലകുലുക്കി. 75 ആം മിനുട്ടിൽ നിക്കോളാസ് ജാക്സണും ചെൽസി വല കുലുക്കി.
മത്സരത്തിൽ സ്റ്റെർലിങ്ങിനോപ്പം മികച്ച പ്രകടനം നടത്തി എൻസോയും താരമായി. മത്സരത്തിൽ നിക്കോളാസ് ജാക്സൺ നേടിയ മൂന്നാം ഗോളിന് തുടക്കമിട്ടത് എൻസോയാണ്. എൻസോ തുടങ്ങിയ മുന്നേറ്റമാണ് മൂന്നാം ഗോളിന് വഴിയൊരുക്കിയത്. ഒരു മികച്ച സ്കില്ലിലൂടെ എൻസോ ഉയർത്തിയ പന്ത് ലൂറ്റൺ പ്രതിരോധത്തെ മറികടന്ന് സ്റ്റെർലിങ്ങിലേക്ക് എത്തുകയായിരുന്നു.
This pre-assist from Enzo Fernández..
— ~ (@CFCdruw) August 25, 2023
He’s the best in the world, man. pic.twitter.com/CV0VKf9UOC
പന്തുമായി മികച്ച റൺ നടത്തിയ സ്റ്റെർലിങ് പന്ത് ബോക്സിലേക്ക് ക്രോസ്സ് ചെയ്യുകയും നിക്കോളാസ് ജാക്സൺ പന്ത് വലയിലെത്തിക്കുകയുമായിരുന്നു. മൂന്നാം ഗോളിന്റെ അസ്സിസ്റ്റ് സ്റ്റെർലിങ് ആണെങ്കിലും ആ നീക്കത്തിന് ചുക്കാൻ പിടിച്ചത് എൻസോയാണ്. മത്സരത്തിലൊടുനീളം മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ഈ താരത്തിനായി.
Enzo Fernandez's game by numbers vs Luton:
— Squawka Live (@Squawka_Live) August 25, 2023
78 touches
59 passes completed
23 passes in final third
7x possession won
4 shots
2 chances created
1/8 duels won
0.26 xG
👍🙂👍 pic.twitter.com/frAE84fbAC