‘ഒർട്ടേഗയുടെ ആ സേവ് ഇല്ലായിരുന്നെങ്കിൽ ആഴ്‌സണൽ ചാമ്പ്യന്മാർ ആവുമായിരുന്നു’ : പെപ് ഗാർഡിയോള | Manchester City

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ടോട്ടൻഹാമിനെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ കിരീടത്തിലേക്ക് കൂടുതൽ അടുത്തിയിരിക്കുകയാണ്. സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളുകളാണ് സിറ്റിക്ക് വിജയമൊരുക്കിയത്.നിലവിൽ 37 മത്സരങ്ങളിൽ നിന്ന് 88 പോയിന്റാണ് സിറ്റിക്കുള്ളത്. അത്രയും മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് ആഴ്‌സണലിനുള്ളത്.

ഇരു ടീമിനും ഒരു കളി മാത്രം ബാക്കി നിൽക്കെ അടുത്ത മത്സരം കൂടി വിജയിച്ചാൽ സിറ്റിക്ക് കിരീടം നേടാം. അവസാന മത്സരത്തിൽ വെസ്റ്റ് ഹാമിനെയാണ് സിറ്റി നേരിടുക. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഹാലണ്ടിന്റെ രണ്ടു ഗോളുകളും പിറന്നത്. 51 ആം മിനുട്ടിൽ കെവിൻ ഡി ബ്രൂയിൻ കൊടുത്ത പാസിൽ നിന്നും ഏർലിങ് ഹാലാൻഡ് സിറ്റിക്കായി ആദ്യ ഗോൾ നേടി. ഗോൾ വീണതിന് ശേഷം ഉണർന്നു കളിച്ച ടോട്ടൻഹാം നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം നേടാൻ സാധിച്ചില്ല.

86 ആം മിനുട്ടിൽ സോണിന്റെ ഒരു ഗോൾ ശ്രമം സിറ്റിയുടെ പകരക്കാരനായ കീപ്പർ ഒർട്ടേഗ സേവ് ചെയ്തു. മത്സരത്തിൽ ഏറ്റവും നിർണായകമായ നിമിഷമായിരുന്നു അത്. 2022 ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ അവസാന നിമിഷം അര്ജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസിനെ സേവിനോടാണ് അതിന്റെ താരതമ്യപ്പെടുന്നതുന്നത്. ഗോൾകീപ്പർ സ്റ്റെഫാൻ ഒർട്ടേഗയെ സേവിനെ പെപ് ഗ്വാർഡിയോള പ്രശംസിച്ചു.

69-ാം മിനിറ്റിൽ എഡേഴ്‌സണ് പകരമായാണ് ജർമൻ കീപ്പർ ഇറങ്ങിയത്. ഒർട്ടേഗയുടെ രക്ഷപെടുത്തൽ സ്തംഭിച്ചുപോയ ഗാർഡിയോള വിശ്വസിക്കാനാവാതെ നിലത്തുവീണു.ഒർട്ടേഗയുടെ ആ സേവ് ഇല്ലായിരുന്നെങ്കിൽ ആഴ്‌സണൽ ചാമ്പ്യന്മാർ ആവുമായിരുന്നെന്നും പെപ് പറഞ്ഞു.

4/5 - (1 vote)