ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ അണിനിരന്ന ഒരു കാലഘട്ടമാണ് അല്പം വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയത്. ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം റയൽ മാഡ്രിഡും ലിയോ മെസ്സിക്കൊപ്പം എഫ് സി ബാഴ്സലോണയും ലോകത്തിലെ ഏറ്റവും മികച്ചവരാകാൻ മത്സരിച്ച കാലഘട്ടം. 2014 മുതൽ 2017 വരെയുള്ള സമയത്ത് എഫ് സി ബാഴ്സലോണയുടെ മുന്നേറ്റ നിരയിലെ പ്രധാനികളായിരുന്നു നെയ്മർ ജൂനിയറും ലിയോ മെസ്സിയും ലൂയിസ് സുവാരസ്സും.
MSN എന്ന മെസ്സി – സുവാരസ് – നെയ്മർ ട്രിയോയുടെ തുടക്കം എവിടെയായിരുന്നുവെന്നും അത് എങ്ങനെയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഉറുഗ്വ താരമായ ലൂയിസ് സുവാരസ്. ലിയോ മെസ്സി തന്നെയാണ് തങ്ങൾ മൂവർ സംഘത്തിനെ ശക്തിപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ തുടക്കമിട്ടത് എന്ന് സുവാരസ് പറഞ്ഞു. ഫാൾസ് 9 റോളിൽ ലിയോ മെസ്സി കളിക്കണമെന്നത് കോച്ചിന്റെ തീരുമാനമായിരുന്നുവെന്നും സുവാരസ് പറഞ്ഞു.
“അയാക്സിനെതിരായ ഒരു മത്സരത്തിൽ ലിയോ മെസ്സി ഫാൾസ് 9 ൽ കളിക്കണമെന്ന് ലൂയിസ് എൻറിക്വ ആഗ്രഹിച്ചു. കാരണം മെസ്സി ആ സ്ഥാനത്തേക്ക് പരിചിതനായിരുന്നു, കൂടാതെ നെയ്മറും ഞാനും വിങ്ങുകളിലുണ്ടായിരുന്നു. പക്ഷെ അത് വിജയിച്ചില്ലെന്ന് അദ്ദേഹം കണ്ടു. അതിനാൽ മെസ്സി എന്നോട് നമ്പർ 9ന്റെ സ്ഥാനത്തേക്ക് നിൽക്കാൻ പറഞ്ഞു, എനിക്ക് വേണ്ടി ലിയോ മെസ്സി മൈതാനത്തിനുള്ളിൽ അവസരങ്ങൾ ഒരുക്കാമെന്ന് പറഞ്ഞു. അതായിരുന്നു MSN ട്രിയോയുടെ തുടക്കം.” – ലൂയിസ് സുവാരസ് പറഞ്ഞു.
Suárez: "In one of the games against Ajax, Luis Enrique wanted Messi to play as a false 9 because he was used to that position and Neymar and I were on the flanks, but he saw that it didn't work."
— Barça Universal (@BarcaUniversal) December 14, 2023
"Messi told me: 'Oh fat man, stay in the 9 position and I'll open the pitch for… pic.twitter.com/VbvowtvK0U
2014 മുതൽ നെയ്മർ ജൂനിയർ ക്ലബ്ബ് വിടുന്ന 2017 കാലഘട്ടം വരെ ഒരുമിച്ച് കളിച്ച മൂവരും തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങൾ ബാഴ്സലോണക്കൊപ്പം ചെലവഴിച്ചു. ഒരു ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പടെ നേടിയ താരങ്ങൾ പിന്നീട് പലവർഷങ്ങളിലായി ബാഴ്സലോണ ക്ലബ്ബിനോട് വിട പറഞ്ഞുപോയി. നിലവിൽ മൂന്നു താരങ്ങളും വിവിധ ലീഗുകളിലായാണ് കളിക്കുന്നത്. അതേസമയം ലിയോ മെസ്സിയുടെ ടീമായ ഇന്റർ മിയാമിയിലേക് ലൂയിസ് സുവാരസ് എത്തുമെന്നും ട്രാൻസ്ഫർ റൂമറുകളുണ്ട്.