കഴിഞ്ഞ സീസണിലായിരുന്നു ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്. അതിനു മുന്നേ ലയണൽ മെസ്സി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ബാഴ്സക്ക് ചില ഡിമാൻഡുകൾ നൽകി എന്നുള്ളത് സ്പാനിഷ് മാധ്യമമായ എൽ മുണ്ടോ ആരോപിച്ചിരുന്നു. എന്നിട്ട് അവർ ചില ഡിമാന്റുകൾ പുറത്ത് വിടുകയും ചെയ്തിരുന്നു.
ആ ഡിമാൻഡുകളിൽ ഒന്നായിരുന്നു ലയണൽ മെസ്സി, തന്റെയും സുവാരസിന്റെയും കുടുംബത്തിന് ക്യാമ്പ് നൗവിൽ പ്രത്യേകം ഒരു ബോക്സ് വേണമെന്ന് ആവശ്യപ്പെട്ടത്. സാധാരണഗതിയിൽ ഇത്തരത്തിലുള്ള ബോക്സുകൾ എല്ലാ ക്ലബ്ബുകളും തങ്ങളുടെ ഇതിഹാസങ്ങൾക്ക് നൽകാറുണ്ട്. എന്നാൽ ഈ വിഷയത്തിൽ മെസ്സിക്ക് ചില വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ ലയണൽ മെസ്സിക്ക് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുൻ ബാഴ്സ താരവുമായിരുന്ന ലൂയിസ് സുവാരസ് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.മെസ്സി കാര്യങ്ങളെ എളുപ്പമാക്കാനാണ് ശ്രമിച്ചത് എന്നാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.മാർക്കയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഈ വിവാദങ്ങൾ എന്നെ യഥാർത്ഥത്തിൽ ചിരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഓരോ ഫുട്ബോൾ താരത്തിന്റെയും കാര്യത്തിൽ നോർമലായ ഒന്നാണ്. നിങ്ങൾ ഒരു മികച്ച ഫുട്ബോൾ താരത്തിന്റെ കരാറുകൾ എടുത്തു പരിശോധിച്ചു നോക്കൂ. അവർക്ക് എല്ലാവർക്കും സ്റ്റേഡിയത്തിൽ ബോക്സുകൾ ഉണ്ടായിരിക്കും. ഉദാഹരണത്തിന് എനിക്ക് അത്ലറ്റിക്കോ മാഡ്രിഡിൽ ബോക്സുണ്ട്.ഇപ്പോഴത്തെ ക്ലബായ നാഷണലിലും ബോക്സ് ഉണ്ട്.അതുകൊണ്ടാണ് ഈ വിവാദങ്ങൾ എന്നെ ചിരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ മെസ്സി ക്ലബ്ബിനെ കാര്യങ്ങൾ എളുപ്പമാക്കാനാണ് ശ്രമിക്കുന്നത്. കാരണം ഒരു ബോക്സ് രണ്ട് കുടുംബങ്ങൾ തമ്മിൽ ഷെയർ ചെയ്യാനാണ് തീരുമാനിച്ചത്.മെസ്സിയുടെ കുടുംബത്തിനും എന്റെ കുടുംബത്തിനും വ്യത്യസ്ത ബോക്സുകളായിരുന്നുവെങ്കിൽ അത് ബാഴ്സക്ക് അതിലേറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണല്ലോ ചെയ്യുക ‘ സുവാരസ് പറഞ്ഞു.
Ex-Lionel Messi Defends PSG Star’s Contract Demands Made to Barcelona https://t.co/h1bZp7ZYuL
— PSG Talk (@PSGTalk) October 2, 2022
എല്ലാ ക്ലബ്ബുകളും തങ്ങളുടെ സ്റ്റേഡിയത്തിൽ തങ്ങളുടെ ഇതിഹാസങ്ങൾക്ക് ബോക്സുകൾ നൽകുന്നത് സാധാരണ രൂപത്തിലുള്ള ഒരു കാര്യമാണ്.അതിനെ ഇത്ര വലിയ വിവാദമാക്കേണ്ട കാര്യമില്ല എന്ന് തന്നെയാണ് ലൂയിസ് സുവാരസ് ഇപ്പോൾ പറഞ്ഞുവെക്കുന്നത്.