താൻ കളിച്ച ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് എന്ന് ഇന്ത്യൻ ഫുട്ബോൾ ഐക്കൺ സുനിൽ ഛേത്രി അഭിപ്രായപ്പെട്ടു.ക്രൊയേഷ്യന് കീഴിൽ ടീം കളിക്കുന്നത് വളരെ കംഫോർട്ടബിൾ ആണെന്നും ഛേത്രി അഭിപ്രായപ്പെട്ടു. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ടീം മൂന്ന് വിജയങ്ങളുമായി ഗ്രൂപ്പ് ഡിയിൽ ടോപ്പറായി തുടർച്ചയാ രണ്ടാം തവണയും ഏഷ്യൻ കപ്പിന് യോഗ്യത ഉറപ്പാക്കി.
ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന സ്റ്റിമേക്കിന് ഇതൊരു ആശ്വാസമായി മാറി. സ്ടിമാക്കിന്റെ പ്രതിരോധ സമീപനത്തിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. എഎഫ്‌സി ഏഷ്യൻ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ 4-0 ന് ശക്തമായ വിജയത്തോടെ ആ വിമര്ശനങ്ങൾക്ക് മറുപടി കൊടുക്കാനും സാധിച്ചു.
“ഞാൻ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച മാനേജർമാരിൽ ഒരാളാണ് സ്റ്റിമാക്.എല്ലാവരോടും സംസാരിക്കുന്നു, എല്ലാവരോടും നന്നായി പെരുമാറുന്നു. വളരെ ഊഷ്മളമായ വ്യക്തിയാണ്,” സുനിൽ ഛേത്രി പറഞ്ഞു.”ടോപ്പ് ലെവലിൽ കളിച്ചിട്ടുള്ള ആളാണ് സ്റ്റിമാച്ച് അതിനാൽ കളിക്കാരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നു. ഡ്രസ്സിംഗ് റൂമിലും അത് കാണാൻ സാധിക്കും.എന്താണ് പറയേണ്ടതെന്നും എന്ത് പറയരുതെന്നും അവരെ എങ്ങനെ പ്രോത്സാഹിപ്പിക്കണമെന്നും നന്നായി അറിയാം” ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിചേർത്തു.
1998-ൽ ലോകകപ്പ് സെമിഫൈനലിലെത്തിയ ക്രൊയേഷ്യൻ ടീമിലെ മുൻ ഡിഫൻഡറായ സ്റ്റിമാക് 2019-ൽ രണ്ട് വർഷത്തെ കരാറിലാണ് ഇന്ത്യയിലെത്തുന്നത്. ഇംഗ്ലീഷ് താരം സ്റ്റീഫൻ കോൺസ്റ്റന്റൈന് പകരക്കാരനായാണ് സ്റ്റിമാക് എത്തുന്നത്.ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ കണക്കിലെടുത്ത് സ്റ്റിമാക്കിന്റെ കരാർ അടുത്തിടെ ഒരു വർഷത്തേക്ക് പുതുക്കിയിരുന്നു . അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റി നടത്തുന്ന എഐഎഫ്എഫ് അദ്ദേഹത്തിന്റെ കരാർ പുതുക്കുമോ എന്ന് കണ്ടറിയണം.
മുൻ ഇന്ത്യൻ പരിശീലകനായ ബോബ് ഹൗട്ടനുമായാണ് ഛേത്രി ക്രോയേഷ്യനെ ഉപമിക്കുന്നത്.” ഹൗട്ടൺ കൂടുതൽ സ്ഥിരതയുള്ള ടീമുണ്ടായിരുന്നു, അദ്ദേഹത്തോടൊപ്പം ധാരാളം സീനിയർ കളിക്കാർ ഉണ്ടായിരുന്നു. സ്റ്റിമാക്കിനൊപ്പം ഒരുപാട് യുവതാരങ്ങളുണ്ട് , ധാരാളം യുവാക്കൾ വരുന്നു. അതാണ് ചെറിയ വ്യത്യാസം,” ഛേത്രി പറഞ്ഞു.2023-ൽ ചൈനയിൽ നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്ന ഏഷ്യൻ കപ്പിന്റെ വേദിയും തീയതിയും, കോവിഡ്-19 സംബന്ധമായ പ്രശ്‌നങ്ങൾ കാരണം യഥാർത്ഥ ആതിഥേയർ പിന്മാറിയതിന് ശേഷം ഇതുവരെ തീരുമാനിച്ചിട്ടില്ല.
എക്കാലത്തെയും ടോപ് സ്‌കോറർമാരുടെ പട്ടികയിൽ ഹംഗേറിയൻ ഫെറൻക് പുഷ്‌കാസിനൊപ്പമാണ് ഛേത്രി ഇപ്പോൾ. ടോപ് സ്‌കോറർ ചെയ്യുന്ന സജീവ രാജ്യാന്തര താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും പിന്നിൽ മാത്രമാണ് അദ്ദേഹം.